പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 12 കാരനെ കാണാതായി
Oct 14, 2017, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2017) പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 12 കാരനെ കാണാതായതായി പരാതി. തളങ്കരയിലെ കാലിക്കറ്റ് കിച്ചണ്‍ ഹോട്ടലുടമ പടിഞ്ഞാര്‍മൂലയിലെ കാസിമിന്റെ മകന് ആദി അബ്ദുല്ലയെയാണ് കാണാതായത്. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിയായ ആദി അബ്ദുല്ല വെള്ളിയാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആദി തിരിച്ചുവന്നില്ല.
നേരം ഏറെ വൈകിയിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്കി. കുട്ടിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, case, Police, Investigation, complaint, Mosque, 12 year old goes missing