city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍


കുഞ്ഞികണ്ണന്‍ മുട്ടത്ത്

കാസര്‍കോട്:  കാസര്‍കോട്ട് രണ്ടാഴ്ച്ചയ്ക്കിടെയുണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 12 ജീവനുകള്‍. ഇതില്‍ ഭൂരിഭാഗവും ബൈക്ക്, കാര്‍ അപകടങ്ങളാണ്. ഡിസംബര്‍ ഏഴിന് കറന്തക്കാട് ബൈക്കില്‍ ടാങ്കര്‍ ലോറികയറി വര്‍ക് ഷോപ്പ് ജീവനക്കാരനായ യുവാവ് ദാരുണമായി മരിച്ചിതിന് ശേഷം തുടര്‍ചയായ അപകടങ്ങളാണ് ഉണ്ടായത്. തളങ്കര തെരുവത്തെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കെ. ജയ(32) ആണ് മരിച്ചത്. നന്നാക്കിയ ബൈക്ക് ട്രയല്‍ നടത്താനായി പോയി തട്ടുകടയില്‍ നിന്ന് ചായ കഴിച്ച് ദേശീയ പാതയിലേക്ക് കയറുമ്പോള്‍ റോഡിലെ കുഴിയില്‍ വീണപ്പോള്‍ എതിരെവന്ന ടാങ്കര്‍ ലോറികയറിയാണ് ദാരുണമായി മരിച്ചത്.
രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Irshad

ഡിസംബര്‍ 10ന് ബന്തിയോട് സമാനമായ രീതിയിലുണ്ടായ മറ്റൊരപകടത്തില്‍ മൂന്ന് യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. കൂട്ടിയിടിച്ച രണ്ടു ബൈക്കുകളിലേക്ക് ചരക്ക് ലോറി കയറിയാണ് കൂടാല്‍ മെര്‍ക്കളയിലെ അല്‍ത്താഫ് (19), ഇര്‍ഷാദ് (19), റൈഷാദ് (19) എന്നിവര്‍ മരിച്ചത്.
രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Althaf

ഉപ്പളയില്‍ നടന്നുവരുന്ന പ്രദര്‍ശനത്തിന് പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ റോഡിന് സമീപത്തെ ഭക്ഷണശാലയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്‍ത്താഫും, ഇര്‍ഷാദും ദേശിപാതയിലേക്ക് കയറുമ്പോള്‍ ദമ്പതികളും കുഞ്ഞും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ദേഹത്തേക്ക് മംഗലാപുരം ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറി കയറിയാണ് ദുരന്തമുണ്ടായത്.

ഡിസംബര്‍ 15ന് നുള്ളിപ്പാടി ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. ചെങ്കള കുണ്ടുംപാറ ഹമീദിന്റെ മകന്‍ സി.എച്ച്. റിഷാദ് എന്ന ഇര്‍ഷാദ് (23)ആണ് മരിച്ചത്. നുള്ളിപ്പാടി ദേശീയ പാതയില്‍ ഗവ.ആയുര്‍വേദ ആശുപത്രിക്ക് സമീപം മീഡിയനില്‍ കയറി നിയന്ത്രണം വിട്ട കാര്‍ എതിര്‍വശത്തേക്ക് മറിയുകയായിരുന്നു. ടാങ്കര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. മീഡിയനില്‍ ഇടിച്ച കാര്‍ നാല് തവണ തലകീഴായി മറിഞ്ഞ് തകരുകയായിരുന്നു.
രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Raishad

രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Jaya. K
ഡിസംബര്‍ 16ന് ഉപ്പളയില്‍ ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവാവ് ദാരുണമായി മരിച്ചിരുന്നു. കാര്‍ണാടക മുടിപ്പു പുരുഷങ്കോടി സ്വദേശിയും ഹൊസങ്കടിയിലെ വസ്ത്രാലയത്തില്‍ തൊഴിലാളിയുമായ ഹനീഫ (21) യാണ് മരിച്ചത്. ഹൊസങ്കടി കടമ്പാറില്‍ അമ്മാവന്റെ വീട്ടില്‍ താമസിച്ച് വന്നിരുന്ന ഹനീഫ് ഉപ്പളയിലെ തുണിക്കടയിലേക്ക് ജോലിക്കായി വരുമ്പോഴായിരുന്നു അപകടമുണ്ടായുത്. തിരക്കുള്ള ബസില്‍ സ്‌റ്റെപ്പില്‍നിന്ന് യാത്രചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Rishad

ഡിസംബര്‍ 17ന് കുഞ്ചത്തൂരില്‍ ബസിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരണപ്പെട്ടിരുന്നു. കൊളക്കയിലെ കമലാക്ഷ (60) യാണ് മരിച്ചത്. പണമ്പൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കമലാക്ഷ കുഞ്ചത്തൂരിലേക്ക് വരാന്‍ ലാല്‍ബാഗില്‍ നില്‍ക്കുമ്പോഴാണ് ബസിടിച്ചത്.

രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Haneef
ഡിസംബര്‍ 18ന് ബസില്‍ നിന്ന് തെറിച്ചുവീണ വീട്ടമ്മ അതേ ബസിന്റെ ടയര്‍ കയറിയിറങ്ങി ദാരുണമായി മരിച്ചിരുന്നു. കുഡ്‌ലു ആര്‍ഡി നഗര്‍ കന്നിവളപ്പ് ഹൗസിലെ മഹാലിംഗയുടെ ഭാര്യ സരോജിനി(64) യാണ് മരിച്ചത്. ഉദയഗിരി കൈലാസപുരം ബസ് സ്‌റ്റോപ്പിനടുത്തുവെച്ചാണ് അപകടം ഉണ്ടായത്.
രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Sarojini

ഡിസംബര്‍ 19ന് നുള്ളിപ്പാടിയില്‍ ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി ലോറി കയറി ദാരുണമായിമരിച്ചിരുന്നു. അടുക്കത്ത്ബയല്‍ ഇഖ്‌വാന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപത്തെ അബ്ദുല്‍ അസീസിന്റെ മകന്‍ അഫ്‌സല്‍ (18) ആണ് മരിച്ചത്. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അഫ്‌സല്‍ കാസര്‍കോട് ഭാഗത്തേക്ക് ബൈക്കില്‍ വരുമ്പോള്‍ ബസിനെ മറികടന്നുവന്ന ലോറി ഇടിക്കാതിരിക്കാന്‍ ഡിവൈഡറിന് സമീപത്തേക്ക് ഒതുക്കിയപ്പോള്‍ ഡിവൈഡറിലിടിച്ച് തെറിച്ചു വീണ് പിന്നാലെവന്ന ലോറികയറി മരിക്കുകയായിരുന്നു.

രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Afsal
തായലങ്ങാടിയില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അടുക്കത്ത്ബയല്‍ മൊട്ട പൊയ്‌നാച്ചിയിലെ അബ്ദുര്‍ റഹ്മാന്‍ എന്ന അന്തുമായി (42) ഡിസംബര്‍ 20ന് മരിച്ചിരുന്നു. അന്തുമായി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്.

രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Abdul Rahman
ഇതിനിടയിലാണ് ഡിസംബര്‍ 21ന് പുലര്‍ചെ കുമ്പളയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ലീഗ് നേതാവും സഹോദരിയും മരിച്ചത്. എരിയാല്‍ ബ്ലാര്‍ക്കോട് മാളിക ഹൗസിലെ പരേതനായ എ.ഐ. അബ്ദുല്ലയുടെ മകന്‍ എ.എ. ഇബ്രാഹിം മാളിക (48), സഹോദരി മൊഗ്രാലിലെ എം.സി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (45) എന്നിവരാണ് മരിച്ചത്.

രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
A.A. Ibrahim
അപകടത്തില്‍ മരിച്ചവരെകൂടാതെ ഗുരുതരമായിപരിക്കേറ്റ് നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയുമാണ്. ഇവരില്‍ പലരുടേയും ജീവിതം അപകടത്തെതുടര്‍ന്ന് ദുരിതപൂര്‍ണമാവുകയും ചെയ്തിട്ടുണ്ട്. ജീവച്ഛവങ്ങളായി മാറിയവരും ഇക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓരോ ദിവസവും ഉണ്ടാകുന്ന അപകടങ്ങളില്‍ ദാരുണമായി മരിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ കുരുതിക്കളമാകുമ്പോഴും അപകങ്ങള്‍ക്കുള്ള പ്രധാന കാരണം അമിതവേഗതയും അശ്രദ്ധയുമാണെന്നത് വ്യക്തമാണ്.

രണ്ടാഴ്ച്ചക്കിടെയുണ്ടായ അപകടങ്ങളില്‍ കാസര്‍കോട്ട് പൊലിഞ്ഞത് 12 ജീവനുകള്‍
Suhara
കൂടാതെ റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്. വാഹനങ്ങളുടെ എണ്ണം പെരുകിയിട്ടും അതിനനുസരിച്ചുള്ള റോഡ് വികസനം ഉണ്ടാകാത്തതാണ് മറ്റൊരു പ്രധാന കാരണം. ദേശീയ പാതയിലാണ് അപകടങ്ങള്‍ കാര്യമായി നടക്കുന്നത്. ദേശീയപാത നാലുവരി പാതയാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡ് ടാക്‌സ് വഴി പിരിഞ്ഞുകിട്ടുന്ന തുകയില്‍ ചെറിയൊരു ശതമാനംപോലും റോഡിന് വേണ്ടി ചെലവാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെന്നതും വിമർശന വിധേയമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Relate News:
കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ലീഗ് നേതാവും സഹോദരിയും മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

ബൈക്ക് യാത്രക്കാരന്‍ ഓട്ടോയിടിച്ച് മരിച്ചു







കറന്തക്കാട് ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

Keywords:  Accident, Death, Obituary, Injured, Hospital, Fatal accident, Students, Bus accident, Car Accident, Bike Accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia