city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരുവുനായയുടെ തലക്ക് വടിവാള്‍കൊണ്ട് വെട്ടിയതിന് രണ്ട് മാസമായി ജയിലിലായിരുന്ന ആളെ നൂറുരൂപ പിഴയടക്കാന്‍ ശിക്ഷിച്ചു; പിഴയടക്കാന്‍ പണമില്ലാത്തതിനാല്‍ അഭിഭാഷകന്‍ തന്നെ 100 രൂപ അടച്ചു; രക്ഷപ്പെട്ട നായ ഇപ്പോള്‍ പോലീസിന്റെ കാവല്‍ക്കാരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.09.2018) തെരുവുനായയോട് ക്രൂരതകാണിച്ച അന്യ സംസ്ഥാനതൊഴിലാളിക്ക് നൂറുരൂപ പിഴശിക്ഷ. രണ്ടുമാസം മുമ്പ് മാവുങ്കാല്‍ മൂലക്കണ്ടത്ത് തെരുവുനായയുടെ തലയില്‍ വടിവാള്‍കൊണ്ട് വെട്ടിഗുരുതരമായി പരിക്കേല്‍പിച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശി ഡിജുമൃത്യയെയാണ് (21) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.

റോഡരികില്‍ തലക്ക് വെട്ടേറ്റ് ഗുരുതരമാവസ്ഥയില്‍ കാണപ്പെട്ട നായയെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഹോസ്ദുര്‍ഗ് എസ്.ഐ. പത്മനാഭനും സംഘവും ചേര്‍ന്ന് ഹോസ്ദുര്‍ഗ് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാവുങ്കാലിലെ ഒരു വെല്‍ഡിംഗ് ഷോപ്പിലെ ജീവനക്കാരനായ ഡിജുമൃത്യയാണ് ഈ ക്രൂരത ചെയ്തതെന്ന് കണ്ടെത്തി. പിന്നീട് ഇയാള്‍ക്കെതിരെ മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരകൃത്യത്തിന് വിവിധ വകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. ഇയാള്‍ നായയെ വെട്ടാനുപയോഗിച്ച വടിവാളും പോലീസ് കണ്ടെടുത്തിരുന്നു.
തെരുവുനായയുടെ തലക്ക് വടിവാള്‍കൊണ്ട് വെട്ടിയതിന് രണ്ട് മാസമായി ജയിലിലായിരുന്ന ആളെ നൂറുരൂപ പിഴയടക്കാന്‍  ശിക്ഷിച്ചു; പിഴയടക്കാന്‍ പണമില്ലാത്തതിനാല്‍ അഭിഭാഷകന്‍ തന്നെ 100 രൂപ അടച്ചു; രക്ഷപ്പെട്ട നായ ഇപ്പോള്‍ പോലീസിന്റെ കാവല്‍ക്കാരന്‍

ഈ കേസില്‍ അറസ്റ്റിലായതിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസത്തോളമായി റിമാന്റില്‍ കഴിയുന്ന ഡിജോമൃത്യുവിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകനായ ടി.കെ. സുധാകരന്‍ പ്രതിക്ക് വേണ്ടി ഹാജരായി. ഇതോടെ പ്രതിക്ക് കോടതി നൂറുരൂപ പിഴവിധിക്കുകയായിരുന്നു. അഭിഭാഷകന്‍ ടി.കെ. സുധാകരന്‍ തന്നെ പിഴയടച്ച് പ്രതിയെ ചൊവ്വാഴ്ച തന്നെ ജയില്‍ മോചിതനാക്കി.

തലക്ക് വെട്ടേറ്റ് ചികിത്സയിലൂടെ സുഖംപ്രാപിച്ച നായ മാസങ്ങളായി പോലീസിന്റെ സംരക്ഷണയിലാണ്. ജനങ്ങളുടെ സംരക്ഷണചുമതലയുള്ള പോലീസിന്റെ സംരക്ഷണചുമതലയാണ് അക്രമണത്തില്‍നിന്നും രക്ഷപ്പെട്ട നായക്ക്. ഡിജോ എന്നാണ് പോലീസ് നല്‍കിയ ഓമനപ്പേര്.
പ്രതിക്ക് ശിക്ഷ വിധിച്ചതറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ ഡിജോ നന്നായി തന്നെ പോസ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Court order, Kanhangad, Street dog, Dog, Kasaragod, 100 rupees fine for attacking stray dog

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia