ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ എക്‌സൈസ് റെയ്ഡ്; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Aug 15, 2018, 16:08 IST
കുമ്പള:(www.kasargodvartha.com 15/08/2018) ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള കോയിപ്പാടിയിലെ കൊപ്ര ബസാര്‍ കോട്ട എന്ന സ്ഥലത്തെ ഗ്രീന്‍ ഖാദര്‍ എന്നയാളുടെ ആള്‍താമസമില്ലാത്ത വീടിന്റെ കാര്‍ പോര്‍ച്ചിനു സമീപമാണ് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.
മംഗളൂരു സോമേശ്വരം കോട്ടേക്കാര്‍ കെ സി റോഡിലെ അഷ്‌റഫ് ഷംസീര്‍ (26), ഇബ്രാഹിം യഹ് യ (26) എന്നിവരെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്ന കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. എന്‍ ഡി പി എസ് (Narcotic Drugs and Psychotropic Substances Atc) പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെ സിജിന്‍ കുമാര്‍, മൊയ്തീന്‍ സാദിഖ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ശാലിനി, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരും കഞ്ചാവ് പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Kasaragod, Kerala, Kanjavu, Arrest, 10 KG Ganja seized; 2 arrested