ചട്ടഞ്ചാല്‍ - കളനാട് മെക്കാഡം റോഡ് പൂര്‍ത്തിയാക്കാന്‍ ഒരു കോടി രൂപ അനുവദിച്ചു
Feb 14, 2019, 23:06 IST
ഉദുമ: (www.kasargodvartha.com 14.02.2019) ചട്ടഞ്ചാല്‍ - കളനാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു. ദേശീയപാത ചട്ടഞ്ചാല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച് കാസര്‍കോട് - കാഞ്ഞങ്ങാട് കെഎസ്ടിപിയില്‍ കളനാട് ജംഗ്ഷനില്‍ അവസാനിക്കുന്ന റോഡാണിത്. റോഡ് മെക്കാഡം ചെയ്യുന്നതിന് 2017ല്‍ 2.80 കോടി രൂപ അനുവദിച്ചിരുന്നു. ഈ എസ്റ്റിമേറ്റില്‍ അഞ്ചുകിലോ മീറ്റര്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. ചട്ടഞ്ചാല്‍ ടൗണില്‍ നിന്ന് 663 മീറ്റര്‍ ഭാഗം ഒഴിവായി.
അഞ്ചുകിലോ മീറ്റര്‍ റോഡിന്റെ ഉപരിതലം മെക്കാഡം ചെയ്ത് പുനരുദ്ധാരണവും ആവശ്യമായ സ്ഥലങ്ങളില്‍ കവറിങ് സ്ലാബ് ഉള്‍പ്പെടെ കോണ്‍ക്രീറ്റ് ഓടകള്‍, സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവ നിര്‍മിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
മതിയായ തുക ഇല്ലാത്തതിനാല്‍ നിലവിലുള്ള കരാറുകാരനെകൊണ്ട് ചട്ടഞ്ചാല്‍ ജംഗ്ഷന്‍ വരെ പ്രവൃത്തി ചെയ്യാന്‍ സാധിച്ചില്ല. പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ചട്ടഞ്ചാല്‍ ടൗണ്‍ വികസനത്തിന് വിട്ടുപോയ 600 മീറ്റര്‍ ഭാഗം മെക്കാഡം ചെയ്യുന്നതിനും സൈഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും ഡിവൈഡര്‍ സ്ഥാപിക്കുന്നതിനുമായി പൊതുമരാമത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് പ്രത്യേകമായി ഒരു കോടി രൂപ അനുവദിച്ചത്. ചട്ടഞ്ചാല്‍ ജംഗ്ഷന്‍ ഭംഗിയാകുന്നതോടൊപ്പം തീരദേശപാതയില്‍ നിന്ന് ദേശീയപാതയിലേക്കുള്ള ചട്ടഞ്ചാല്‍ - കളനാട്, ചട്ടഞ്ചാല്‍ - മേല്‍പ്പറമ്പ് കണക്ഷന്‍ റോഡുകള്‍ പൂര്‍ണമായി മെക്കാഡമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chattanchal, Kalanad, Road, Kasaragod, News, 1 Cr allowed for Chattanchal - Kalanad Road