സി പി എം-ലീഗ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്; ഏഴുപേര്‍ക്കെതിരെ കേസ്
Jan 17, 2018, 11:24 IST
കുമ്പള:(www.kasargodvartha.com 17/01/2018) സി പി എം-ലീഗ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കുമ്പള പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊത്തം ഏഴുപ്രതികളാണുള്ളത്. കുമ്പളക്കടുത്ത് ആരിക്കാടി കുന്നിലില്‍ ചൊവ്വാഴ്ച രാവിലെയാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ ആരിക്കാടി കുന്നിലിലെ മുഹമ്മദ് (43), സഹോദരന്‍ മൊയ്തു (47) എന്നിവരെ കുമ്പള സഹകരണാശുപത്രിയിലും ലീഗ് പ്രവര്‍ത്തകരായ എ.കെ മുഹമ്മദ് (49), ആസിഫ് (17) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
സി പി എം പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ കാര്‍ തകര്‍ക്കപ്പെടുകയും ചെയ്തു. കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും തടയാന്‍ ശ്രമിക്കുമ്പോഴാണ് സഹോദരന്‍ മൊയ്തുവിനെ മര്‍ദ്ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തതെന്നും് മുഹമ്മദ് പരാതിപ്പെട്ടു. വീടിന് സമീപം വെച്ച് ആസിഫിനെ രണ്ടു പേര്‍ മര്‍ദ്ദിക്കുമ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് തന്നെ ആക്രമിച്ചതെന്ന് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് പരാതിപ്പെട്ടു. ആരിക്കാടി കുന്നിലിലെ ഡി വൈ എഫ് ഐ ഓഫീസിന്റെയും സമീപത്തെ എ ജെ എന്‍ ക്ലബ്ബിന്റെയും ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം രാത്രി തകര്‍ക്കപ്പെട്ടിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, kasaragod, Kerala, CPM, Muslim-league, Assault, Complaint, Hospital, Case, CPM-League conflict