ശിങ്കാരി മേളം നടത്താനുള്ള ചെണ്ട മുതല്‍ താമസിക്കാനുള്ള വീടുവരെ വാഗ്ദാനം; പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി സംഗമത്തില്‍ പങ്കെടുത്തപ്പോള്‍ മലവേട്ടുവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വകുപ്പ് മന്ത്രിയും പാര്‍ട്ടി നേതാക്കളും നല്‍കിയത് പൊള്ളയായ വാഗ്ദാനമെന്ന് ആരോപണം, ലോക്ഡൗണില്‍ കഴിച്ചുകൂട്ടിയത് ദുരിത ജീവിതം
May 12, 2020, 22:41 IST
നീലേശ്വരം: (www.kasargodvartha.com 12.05.2020) പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി സംഗമത്തില്‍ പങ്കെടുത്ത മലവേട്ടുവരെ വകുപ്പ് മന്ത്രിയും പാര്‍ട്ടി നേതാക്കളും വാഗദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപണം.വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയിലെ ഊര് മൂപ്പന്‍ അമ്പാടി ആശാനും യുവജന നേതാവും പാരമ്പര്യ വൈദ്യനുമായ ഉമേഷ് മുടന്തേന്‍ പാറയുമാണ് സി പി എം നേതാക്കള്‍ക്ക് എതിരെയും വകുപ്പ് മന്ത്രിക്കെതിരെയും ആരോപണം ഉന്നയിക്കുന്നത്.
2017 നവംബര്‍ മാസം 27ന് ബളാലില്‍ വച്ചു നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് മുടന്തേന്‍ പാറയിലെ മല വേട്ടുവര്‍ക്ക് മന്ത്രിയുംപാര്‍ട്ടി നേതാക്കളും വാഗ്ദ്ധാനങ്ങളുടെ പെരുമഴ നല്‍കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാരുള്ള ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന പാര്‍ട്ടി സമ്മേളനം കൊഴുപ്പിക്കാന്‍ വേണ്ടിയാണ് ആദിവാസി സംഗമം സംഘടിപ്പിച്ചത്. ഈ സംഗമത്തിലേക്കു കൂട്ടി കൊണ്ടുപോയ മുടന്തേന്‍ പാറ കൊളനിയിലെ മലവേട്ടുവരെ പാര്‍ട്ടി നേതാക്കള്‍ ചൂഷണം ചെയ്യുക യായിരുന്നുവെന്നും വിളിച്ചു കൊണ്ടുപോയി അപമാനിക്കുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
ശിങ്കാരി മേളം നടത്താനുള്ള ചെണ്ട മുതല്‍ താമസിക്കാനുള്ള വീടുവരെയായിരുന്നുഅന്ന്ബളാലില്‍ നടന്ന ആദിവാസി സംഗമത്തില്‍ വെസ്റ്റ് എളേരി മുടന്‍തേന്‍പാറയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മലവെട്ടുവര്‍ക്ക് പട്ടിക ജാതി -പട്ടികവര്‍ഗ മന്ത്രി എ.കെ.ബാലന്‍ വാഗദാനം നല്‍കിയത്. മന്ത്രിയെ വേദിയിലേക്ക് തനതു കലാരൂപമായ മംഗലം കളിയിലൂടെവരവേറ്റ മുടന്തന്‍പാറ കോളനിയിലെ 35 കുടുംബങ്ങള്‍ക്ക് അന്നത്തെ ഊര് മൂപ്പന്‍ രവിയുടെ തുടിയില്‍ താളമിട്ടാണ്മന്ത്രി വാരിക്കോരി വാഗ്ദാനം നല്‍കിയത്.
താമസിക്കാന്‍ വീടില്ലാത്തവര്‍ക്ക് വീടും, കുടിവെള്ളം, ശിങ്കാരിമേളം നടത്താനുള്ള ചെണ്ടവരെ മന്ത്രി ബാലന്‍ മുടന്തന്‍പാറ കോളനിയിലെ ആദിവാസികള്‍ക്ക് നേരിട്ട് നല്‍കിയതാണ്. തനതു വേഷത്തില്‍ അമ്പത്തിഅഞ്ചുകാരി ലക്ഷ്മിയും പതിനേഴുകാരി സിനുവും പിഴക്കാത്ത ചുവടുകളുമായി മന്ത്രിക്കു മുന്നില്‍ മംഗലം കളി അവതരിപ്പിച്ചപ്പോള്‍ മന്ത്രിയും മതിമറന്നു. വേദിക്കുപുറത്തു വെയിലത്ത് കസേരയിട്ടിരുന്ന മന്ത്രി ഇടയ്‌ക്കൊന്നു ഊരു മൂപ്പന്റെ തുടിയില്‍ താളമിട്ടു. അരമണിക്കൂര്‍ നേരം മംഗലം കളിയിലും തുടിപ്പാട്ടിലും മുഴുകിയ മന്ത്രി അവര്‍ക്കരികിലെത്തിയാണ് അവരുടെ പരാതികളും സങ്കടങ്ങളും കേട്ടത്.
പരാതി കേള്‍ക്കാന്‍ അവര്‍ക്കൊപ്പം വെയിലത്തു നിന്ന മന്ത്രി എ കെ ബാലന്‍ അവിടെ വച്ചു തന്നെ പരാതികള്‍ രേഖമൂലം എഴുതി വാങ്ങുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപെട്ടവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. കോളനിയില്‍ ശിങ്കാരി മേളം നടത്തുന്നവര്‍ക്കായിയുള്ള ചെണ്ട 24 മണിക്കൂറിനുള്ളില്‍ മുടന്തന്‍ പാറകോളനിയില്‍ എത്തുമെന്നും നെഞ്ചില്‍ കൈവെച്ചാണ് മന്ത്രി പറഞ്ഞതെന്നും അന്നത്തെ ഊര് മൂപ്പന്‍ രവി പറയുന്നു.
മുടന്തന്‍പാറ കോളനിയില്‍ 35 കുടുംബങ്ങള്‍ക്ക് ഇപ്പോഴും വീടില്ല എന്നറിഞ്ഞ മന്ത്രി അവര്‍ക്ക് വീടും കുട്ടികള്‍ക്ക് പഠന മുറിയും അധികം താമസിയാതെ പൂര്‍ത്തീകരിക്കുമെന്നും ഉറപ്പുനല്‍കിയ ശേഷം ഇവര്‍ക്ക് ഒപ്പം ഗ്രൂപ്പ് ഫോട്ടോയുംകൂടിഎടുത്താണ് മടങ്ങിയത്.മന്ത്രിക്കൊപ്പം സി പി എം ഏരിയാ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി തുടങ്ങി ജില്ലാ -സംസ്ഥാന നേതാക്കള്‍വരെ ഉണ്ടായിരുന്നു.
മന്ത്രിയുടെയും നേതാക്കളുടെയും വാഗ്ദാനം നിറവേറാത്ത മുടന്തേന്‍ പാറ പട്ടികജാതി കോളനിയില്‍ നിലവില്‍ ഭൂരിപക്ഷം പേരും കഷ്ടത അനുഭവിക്കുന്നവരാണ്. ലോക് ഡൗണ്‍ കാരണം ആര്‍ക്കും കൂലി പണിയും ഇല്ല. മിക്കവരും ചക്കയും നര കിഴങ്ങും കാട്ടു പഴങ്ങളുമാണ് കഴിക്കുന്നത്.
ഇവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ നടക്കണം.കോവിഡ് കാലത്തെ ദുരവസ്ഥ വാര്‍ഡ് മെമ്പറെ അറിയിച്ചപ്പോള്‍ നിസഹയാവസ്ഥയാണ് അറിയിച്ചത് എന്ന് ഉമേഷ് പറഞ്ഞു.
നീലേശ്വരത്തിന് കിഴക്ക് 40 കിലോമീറ്റര്‍ അകലെ മലമുകളിലാണ് മുടന്തന്‍പാറ കോളനി. ഇവിടേക്ക് ഇന്നും ഗതാഗതയോഗ്യമായ റോഡില്ല. കിലോമീറ്ററുകള്‍ നടന്നാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തു മാത്രമാണ് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ള ജനപ്രധിനിതികള്‍ ഇവിടെ എത്തുന്നതെന്നും കോളനി നിവാസികള്‍ പറയുന്നു.
റിപോര്‍ട്ട്: സുധീഷ് പുങ്ങംചാല്‍
Keywords: Kasaragod, Kerala, Neeleswaram, News, Government, Malavettuvan tribal communities Allegation against Govt.