വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് അഗ്നിക്കിരയായി
Jul 24, 2017, 12:44 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24.07.2017) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് അഗ്നിക്കിരയായി. ചെറുവത്തൂര്‍ കണ്ണങ്കുളത്തെ ശാഹുല്‍ ഹമീദിന്റെ വീട്ടിലാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ പെട്ടെന്ന് ബുള്ളറ്റ് തീപടരുന്നത് കണ്ട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു.
ബുള്ളറ്റ് ഭാഗികമായി കത്തിനശിച്ചു. ഷാഹുല്‍ ഹമീദിന്റെ ബന്ധുവിന്റെതാണ് ബുള്ളറ്റ്. അഞ്ചു മാസം മുമ്പ് വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിനു ശേഷം ബന്ധുവും ഷാഹുല്‍ ഹമീദും ഗള്‍ഫിലേക്ക് പോയി. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Cheruvathur, news, parked Bullet burned
Keywords: Kasaragod, Kerala, Cheruvathur, news, parked Bullet burned