city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാര്‍ഡിനോട് കടുത്ത അവഗണന; ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരെ സി പി എമ്മില്‍ വിമര്‍ശനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.07.2017) വികസന പ്രവര്‍ത്തനങ്ങളില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ ഒന്നാം സ്ഥാനം നേടിയ 22 -ാം വാര്‍ഡിനെ നഗരസഭാ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും അവഗണിക്കുന്നതായി ആരോപണം. ഇരുവര്‍ക്കുമെതിരെ സി പി എമ്മില്‍ കടുത്ത വിമര്‍ശനമുയരുകയാണ്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച് നില്‍ക്കുന്ന വാര്‍ഡിന് ഏര്‍പ്പെടുത്തിയ ഒന്നാം സമ്മാനം ലഭിച്ചത് 22- ാം വാര്‍ഡായ ദിവ്യംപാറ-ചേടിറോഡിനാണ്.

സി പി എമ്മിന്റെ ശക്തികേന്ദ്രം കൂടിയാണ് ഇപ്പോള്‍ ഈ വാര്‍ഡ്. ഇവിടുത്തെ കൗണ്‍സിലര്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ എം ശാരദയാണ്. എന്നാല്‍ ദിവ്യംപാറ ഭാഗത്ത് ഈ കൗണ്‍സിലറെ കാണാറില്ലെന്ന് വോട്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. 27 കുടുംബങ്ങളാണ് ദിവ്യംപാറയില്‍ മാത്രമായി താമസിക്കുന്നത്.

ഈ 27 കുടുംബങ്ങളും പൂര്‍ണ്ണമായും ഇടതുപക്ഷത്തൊപ്പമാണ്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭയുടെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തിയായ ഈ ഭാഗത്തേക്ക് വികസന പ്രവര്‍ത്തികള്‍ നടത്താറില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. നഗരസഭ ചെയര്‍മാന്‍ നാളിതുവരെയായിട്ടും ഈ പ്രദേശത്തേക്ക് എത്തി നോക്കിയിട്ടില്ലെന്ന് സി പി എമ്മിനകത്തുതന്നെ വിമര്‍ശനമുണ്ട്. കുടിവെള്ളത്തിനായി രണ്ടു കുഴല്‍ക്കിണറുകളാണുള്ളത്. ഇതു രണ്ടും പ്രവര്‍ത്തനരഹിതമായിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണ എന്‍ വി അമ്പൂഞ്ഞി കൗണ്‍സിലറായിരിക്കുന്ന കാലത്ത് ഇതില്‍ ഒരു കുഴല്‍ക്കിണറിനെ കുടിവെള്ള വിതരണ പദ്ധതിക്കായി നവീകരിച്ചിരുന്നു. ഇതില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ടാങ്കറില്‍ നിറച്ച് വീടുകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു പദ്ധതി. എന്നാല്‍ ഇതിലും വ്യാപകമായ ക്രമക്കേട് നടന്നു. ടാങ്ക് സ്ഥാപിച്ച് മൂന്നു മാസം കഴിയുന്നതിനു മുമ്പേ ടാങ്ക് പൊട്ടിവീഴുകയും ചെയ്തു. വീട്ടുമുറ്റത്തേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി പാതിവഴിക്ക് നില്‍ക്കുകയും ചെയ്തു. ദിവ്യംപാറ ബസ് സ്റ്റോപ്പ്് മുതല്‍ എരുമപ്പാറ വരെ  അഞ്ച് തെരുവ് വിളക്കുകളാണ് ഉണ്ടായത്. ഇവ അഞ്ചും കത്താതായിട്ട് മാസങ്ങളായി.

പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്ന ഇവിടെ തെരുവ് വിളക്ക് കത്തിക്കാനുള്ള നടപടിയുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും കൗണ്‍സിലര്‍ മുഖം തിരിക്കുകയാണെന്നാണ് ആക്ഷേപം. ഡോ വി ഗംഗാധരന്‍, പ്രഭാകരന്‍ വാഴുന്നോറടി, പള്ളിക്കൈ രാധാകൃഷ്ണന്‍, എന്‍ വി അമ്പൂഞ്ഞി തുടങ്ങിയവര്‍ കൗണ്‍സിലറായിരിക്കുന്ന കാലത്താണ് കുറച്ചെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഇവരുടെ കാലത്ത് ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി ജനങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയും എല്ലാ കാര്യങ്ങളിലും വേണ്ടുന്ന നിര്‍ദ്ദേശങ്ങളും നടപടികളും കൈക്കൊള്ളുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൗണ്‍സിലറെ കണികാണാന്‍ പോലും കിട്ടുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവ്യംപാറയോടുള്ള അവഗണന തുടര്‍ന്നാല്‍ സമരം വേണ്ടിവരുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

വാര്‍ഡിനോട് കടുത്ത അവഗണന; ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരെ സി പി എമ്മില്‍ വിമര്‍ശനം


Keywords:  Kasaragod, Kerala, Kanhangad, news, CPM, Kanhangad-Municipality, Complaint against Kanhangad municipality 22th ward councilor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia