വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ചു; ഡ്രൈവര്‍ പരിക്കേറ്റ് റോഡിലേക്ക് വീണപ്പോള്‍ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താതെ പോയി
Mar 4, 2018, 18:03 IST
കുമ്പള: (www.kasargodvartha.com 04.03.2018) വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ മൊഗ്രാലിലെ നാസറി(32)നാണ് പരിക്കേറ്റത്. നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കണ്‍മുന്നില്‍ നടന്ന അപകടം ശ്രദ്ധയില്‍പ്പെട്ടിട്ടും വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ തങ്ങള്‍ സഞ്ചരിച്ച സ്‌കോര്‍പിയോ ജീപ്പ് നിര്‍ത്താതെ പോവുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് കുമ്പള റോഡിലാണ് അപകടം നടന്നത്. ചര്‍ച്ച് റോഡില്‍ നികുതി വെട്ടിച്ച് ചെരിപ്പ് കടത്തുകയായിരുന്ന ആള്‍ട്ടോ കാറിനെയാണ് ഉദ്യോഗസ്ഥര്‍ സ്‌കോര്‍പ്പിയോയില്‍ പിന്തുടര്‍ന്നത്. പിടികൊടുക്കാതിരിക്കാന്‍ അതിവേഗതയില്‍ ഓടിച്ച കാര്‍ മുന്നിലുണ്ടായിരുന്ന ഓട്ടോയുടെ പിറകിലിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വൈദ്യുതി തൂണിലിടിച്ചു. ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ടിട്ടും ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താതെ പോയത് നാട്ടില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി.
അപകടസ്ഥലത്തിന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താതെ പോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം തെളിവാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
Keywords: Kerala, Kumbala, kasaragod, news, Car, Accident, Accident in Kumbala