വളര്‍ത്തു നായയുടെ കുരകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് പെരുമ്പാമ്പ് വിഴുങ്ങുന്നത്
Jun 22, 2016, 12:00 IST
കുമ്പള: (www.kasargodvartha.com 22.06.2016) വളര്‍ത്തു നായയുടെ കുര കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് പെരുമ്പാമ്പ് നായയെ വിഴുങ്ങുന്നത്. കുമ്പള കഞ്ചിക്കട്ടയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുബണൂര്‍ സ്കൂളിലെ പ്രധാനാധ്യാപകന് ബര്‍ണാഡിന്റെ വീട്ടിലാണ് സംഭവം. അടുക്കള ഭാഗത്ത് നിന്നും ശബ്ദും കേട്ട് ബര്‍ണാഡ് ഇറങ്ങി നോക്കിയപ്പോഴാണ് അയല്‍പ്പക്കത്തെ നായയെ പാമ്പ് വിഴുങ്ങുന്നത് കണ്ടത്. ഭയം കാരണം ബര്‍ഡാണ് പുറത്തിറങ്ങിയില്ല. രാവിലെനോക്കിയപ്പോഴാണ് നായയെ വിഴുങ്ങിയ പാമ്പ് മതിലിന് സമീപം കിടക്കുന്നത് കണ്ടത്.
പെരുമ്പാമ്പിന്റെ വയര്‍ വീര്‍ത്ത നിലയിലായിരുന്നു. ഇതിനിടയില്‍ അയല്ക്കാരന് നായയെ അന്വേഷിച്ച് ബര്‍ണാഡിന്റെ വീട്ടിലെത്തിയിരുന്നു. ബര്‍ണാഡ് സംഭവം പറഞ്ഞപ്പോഴാണ് അയല്ക്കാരന് വിവരം അറിഞ്ഞത്. പാമ്പിനെ പിന്നീട് ദൂരെയുള്ള കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.
Keywords: Kasaragod, Kumbala, Snake, Dog, Neighbour, Kubanoor School, Information, Barnad, Forest, Stomach.