city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രിയുള്‍പെടെയുള്ള അഞ്ച് ജനപ്രതിനിധികളും കാസര്‍കോടിന്റെ വികസനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍; ചെര്‍ക്കളയില്‍ അശാസ്ത്രീയമായി നിര്‍മിച്ച സര്‍ക്കിള്‍ പൊളിച്ചുനീക്കുമെന്നും മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 02.07.2017) നവീന സാങ്കേതിവിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തലും നിര്‍മാണവുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു. ചട്ടഞ്ചാല്‍ ജംഗ്ഷനില്‍ ഉദുമ മണ്ഡലത്തിലെ പ്രധാന റോഡുകളായ ഉദുമ തെക്കില്‍, തെക്കില്‍ കീഴൂര്‍ എന്നീ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദുമ തെക്കില്‍ റോഡ് ഒന്‍പതു മാസംകൊണ്ടും തെക്കില്‍ - കീഴൂര്‍ റോഡ് ആറു മാസം കൊണ്ടും അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദുമ - തെക്കില്‍ റോഡിനു 2.8 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും കരാര്‍ എടുത്തിരിക്കുന്നത് 45 ലക്ഷം രൂപ കുറച്ചാണ്. ബാക്കി വരുന്ന ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് എം എല്‍ എയും പഞ്ചായത്തും എഞ്ചിനീയര്‍മാരും ആലോചിച്ച് എക്സ്റ്റിമേറ്റ് തന്നാല്‍ അനുവാദം നല്‍കും. സ്ഥലം എല്‍ എല്‍ എ കെ കുഞ്ഞിരാമന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുള്‍പെടെയുള്ള അഞ്ച് ജനപ്രതിനിധികളും കാസര്‍കോടിന്റെ വികസനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍; ചെര്‍ക്കളയില്‍ അശാസ്ത്രീയമായി നിര്‍മിച്ച സര്‍ക്കിള്‍ പൊളിച്ചുനീക്കുമെന്നും മന്ത്രി

ബസ് ബേ ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഈ ഫണ്ട് ഉപയോഗിച്ചു ചെയ്യാം. നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചട്ടഞ്ചാല്‍ - ദേളി റോഡിനു കാന നിര്‍മിക്കണമെന്ന നിവേദനം പരിഗണിച്ച് ഉപയോഗപ്രദമാണെങ്കില്‍ ഈ തുകയില്‍ നിന്ന് ഉപയോഗിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു. റോഡുകളുടെ നിര്‍മാണത്തിനു റബര്‍, വെയ്സ്റ്റ് പ്ലാസ്റ്റിക്, കയര്‍ ഭൂവസ്ത്രം ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാം. അധികം ചെലവില്ലാതെ തന്നെ ഇത്തരം സാങ്കേതിക രീതികള്‍ പ്രയോജനപ്പെടുത്തി റോഡുകള്‍ നിര്‍മിക്കാം. വെള്ളം താഴോട്ട് ഇറങ്ങി റോഡുകള്‍ നശിച്ചുപോകാതിരിക്കാന്‍ ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചട്ടഞ്ചാല്‍ - കളനാട് റോഡിനു കാന നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ചെര്‍ക്കള ജംഗ്ഷനിലെ അശാസ്ത്രീയമായ നിര്‍മാണം പൊളിച്ചുമാറ്റും. കാസര്‍കോടിന്റെ വികസനത്തിനു മന്ത്രി ചന്ദ്രശേഖരന്‍ ഉള്‍പെടെ ജില്ലയിലെ അഞ്ച് എം എല്‍ എമാരും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനപക്ഷത്തുനിന്നുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഭൂരിഭാഗവും ഏറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ഈ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു മുഖ്യാതിഥിയായിരുന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് (കോഴിക്കോട്) സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി വിനീതന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജു കലാഭവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി നാരായണന്‍, നാരായണന്‍ കരിച്ചേരി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എ കുഞ്ഞിരാമന്‍ നായര്‍, എ വി രാമകൃഷ്ണ്‍, എം അനന്തന്‍ നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍, പി വി മൈക്കിള്‍, മുഹമ്മദ് ടിംബര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിവൃദ്ധിപ്പെടുത്തിയ ചൂരിപ്പള്ളം - മാവിനക്കട്ട റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
അഭിവൃദ്ധിപ്പെടുത്തിയ ചൂരിപ്പള്ളം - മാവിനക്കട്ട റോഡ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മാവിനക്കട്ടയില്‍ നടന്ന ചടങ്ങിലാണ് വികസിപ്പിച്ച റോഡ് നാടിനായി മന്ത്രി സമര്‍പ്പിച്ചത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ മുഖ്യാതിഥിയായിരുന്നു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ ശ്രീകാന്ത്, കാസര്‍കോട്് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മല്ലിക ടീച്ചര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മണി ചന്ദ്രകുമാരി, അബ്ദുല്ലകുഞ്ഞി, സി സിന്ദു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഭാസ്‌ക്കര പൈക്ക, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, പുരുഷോത്തമന്‍ നായര്‍ എം, വി രാമന്‍, സുധാമ ഗോസാഡ, എം അനന്തന്‍ നമ്പ്യാര്‍, ബി എം സുഹൈല്‍, കരിവെള്ളൂര്‍ വിജയന്‍, സുരേഷ് പുതിയേടത്ത് എന്നിവര്‍ പങ്കെടുത്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം സ്വാഗതം പറഞ്ഞു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് (കോഴിക്കോട്) സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി വിനീതന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Minister, Road, Inauguration, MLA, Minister, Programme, Minister G Sudhakaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia