city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ ഗ്യാലറി ദുരന്തം; നട്ടെല്ല് തകര്‍ന്ന പന്തല്‍ ജീവനക്കാരന്‍ കണ്ണീരുമായി ആശുപത്രിക്കിടക്കയില്‍

ബേക്കല്‍: (www.kasargodvartha.com 31.05.2014) ബേക്കലില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നുണ്ടായ അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന്‍ കണ്ണീരുമായി ആശുപത്രിക്കിടക്കയില്‍. ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് അഷ്‌റഫ് (49) ആണ് മാസങ്ങളായി ആശുപത്രികളില്‍ മാറി മാറി ചികിത്സയില്‍ കഴിയുന്നത്.

ഗ്യാലറി തകര്‍ന്ന് വീഴുമ്പോള്‍ ഗ്യാലറിക്കടിയില്‍ സുരക്ഷാ പരിശോധന നടത്തി വരികയായിരുന്നു അഷ്‌റഫ്. അഷ്‌റഫിന്റെ ദേഹത്തേക്കാണ് ഗ്യാലറി അടക്കം നൂറു കണക്കിനാളുകള്‍ പതിച്ചത്. നട്ടെല്ല് തകര്‍ന്ന അഷ്‌റഫ് രണ്ട് മാസത്തോളം മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് രണ്ട് മാസം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും ചികിത്സ തുടര്‍ന്നു.

ഒരു മാസത്തിലധികമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ചികിത്സ നടത്തി വരുന്നത്. എരിയാലിലെ സംഘം ലൈറ്റ് ആന്‍ഡ് സൗണ്ടിലെ പ്രധാന ജോലിക്കാരനായിരുന്നു അഷ്‌റഫ്. അഷ്‌റഫ് തളര്‍ന്ന് കിടപ്പിലായതോടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മൂത്ത മകന്‍ പഠനം മതിയാക്കി ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. താഴെയുള്ള രണ്ട് സഹോദരങ്ങളുടെ പഠനവും ഇപ്പോള്‍ അവതാളത്തിലാണ്.

മാസം 2,000 രൂപ വീടിന് വാടക നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഉള്ളതെന്ന് ആശുപത്രിക്കിടക്കയില്‍ കഴിയുന്ന അഷ്‌റഫ് കണ്ണീരോടെ പറഞ്ഞു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ മജീദിന്റെ കാരുണ്യത്തിലായിരുന്നു ഇതു വരെ ചികിത്സയും മറ്റു കാര്യങ്ങളും നടന്ന് പോയത്. നേരത്തെ ചേരങ്കൈ കടപ്പുറത്തായിരുന്നു അഷ്‌റഫും കുടുംബവും താമസിച്ച് വന്നിരുന്നത്.

ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാതെ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥനയുമായി കഴിയുകയാണ് അഷ്‌റഫ്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 9995015459 എന്ന നമ്പറില്‍ ബന്ധപ്പെടണം
ബേക്കല്‍ ഗ്യാലറി ദുരന്തം; നട്ടെല്ല് തകര്‍ന്ന പന്തല്‍ ജീവനക്കാരന്‍ കണ്ണീരുമായി ആശുപത്രിക്കിടക്കയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഡല്‍ഹിയില്‍ പൊടിക്കാറ്റ്; 9 മരണം; വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

Keywords: Kasaragod, Bekal, Bekal Football, General-hospital, Hospital, Chawki, Ashraf, Treatment, Light and Sounds.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia