പ്ലസ്ടു വിദ്യാര്‍ഥിയെ മരവടികൊണ്ടടിച്ചുപരിക്കേല്പ്പിച്ച കേസില്‍ പ്രതികളായ ഏഴുയുവാക്കള്‍ അറസ്റ്റില്‍
Jun 26, 2017, 11:30 IST
ബദിയടുക്ക: (www.kasargodvartha.com 26/06/2017) പ്ലസ്ടുവിദ്യാര്ഥിയെ മരവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ ഏഴുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
നീര്ച്ചാല് മഹാജന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടുവിദ്യാര്ഥിയായ മാന്യയിലെ അബ്ദുല്‍സത്താറിനെ(19) ആക്രമിച്ച കേസില്‍ പ്രതികളായ നീര്ച്ചാല് പുതുക്കോളിയിലെ റോഷിത്(21), പ്രകാശ്(20), ഭാരത്(18), മഹേഷ്(21), കുമാരമംഗലം വി എം നഗറിലെ ദിനേശ്(24), നീര്‍ച്ചാലിലെ നവീന്‍(19), ദീക്ഷിത്(20) എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുല്‍സത്താര്‍ അക്രമത്തിനിരയായത്. സ്കൂളില്‍ നിന്നും ഉച്ചയോടെ കടയിലേക്ക് പോകുകയായിരുന്ന അബ്ദുല്‍സത്താറിനെ ഏഴംഗസംഘം തടഞ്ഞുനിര്‍ത്തി വടികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അബ്ദുല്‍സത്താര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബദിയടുക്ക എസ്ഐ കെ ആര് അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സത്താറിനെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasragod, Badiyadukka, Arrest, Police, School, Student, Hospital, Treatment, Assault; Seven arrested.