പ്രാദേശിക വികസന അസന്തുലിതാവസ്ഥ രാജ്യ പുരോഗതിക്ക് തടസ്സം: കാന്തപുരം
Dec 23, 2012, 21:01 IST
പുത്തിഗെ: ഗ്രാമങ്ങളും നഗര പ്രദേശങ്ങളും ഒരു പോലെ സ്വയം പര്യാപ്തമാകുമ്പോള് മാത്രമേ രാജ്യത്തിന് യഥാര്‍ത്ഥ വളര്ച്ചയുണ്ടാവുകയുളളൂവെന്ന് അകിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവിച്ചു. മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക സമ്മേളന സമാപനത്തില്‍ സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വികസന രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ രാജ്യം നേരിടുന്ന വലിയ വെല്ലു വിളിയാണ്. കാസര്‍കോടിന്റെ വികസനം പിന്നോക്കാവസ്ഥക്ക് ഒരു കമ്മീഷനെ നിയമിക്കേണ്ടിവന്നതു തന്നെ ഇത്തരം അസന്തുലിതാവസ്ഥക്കു ഉദാഹരണമാണ്. പ്രഭാഷന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ വികസന മുന്നേറ്റത്തിനു ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണം. മുന്‍കാല റിപ്പോര്‍ട്ടുകള്‍ പോലെ സര്‍ക്കാറിന്റെ ഫയലില്‍ കുരുങ്ങുന്ന അവസ്ഥയുണ്ടാകരുത്.
കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും ഉദ്യോഗസ്ഥരും ജില്ലയിലുണ്ടാകണം. ഒരു കിന്‍ഫ്ര പാര്‍ക്ക് കൊണ്ട് മാത്രം തീരുന്നതല്ല ജില്ലയുടെ പ്രശ്നങ്ങള്‍. പ്രവാസി പുനരധിവാസത്തിനും പ്രാമുഖ്യം വേണം. പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ റോഡുകളും പാലങ്ങളും നന്നാക്കുന്നതില്‍ സര്‍ക്കാറുകള്‍ പിന്നോക്കം പോകരുത്.
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ക്കു കാരണം. സമൂഹത്തില്‍ ധാര്‍മിക ചിന്ത വളരാന്‍ മുഹിമ്മാത്ത് പോലുള്ള ധാരാളം സ്ഥാപനങ്ങള്‍ വളര്‍ന്നു വരണം. നാടിന്റെ സമാധാനവും ഭദ്രതയും കാക്കാന്‍ കരണമാകുന്ന ഇത്തരം ധാര്‍മിക സ്ഥാപനങ്ങളുടെ വളര്‍ച്ചയക്ക് സര്‍ക്കാറിന്റെ സഹായം ഉാകണം. കാന്തപുരം ആവശ്യപ്പെട്ടു.
Keywords: Kanthapuram, puthige, kasaragod, Kerala, Muhimmath, A.P. Aboobacker Musliyar, Kinfra Park, Devolepment, Road, Education