പ്രതിരോധത്തിന്റെ ഇടറാത്ത സ്വരമായി മലാല അരങ്ങില്‍
May 26, 2014, 09:45 IST
കരിവെള്ളൂര്‍: (www.kasargodvartha.com 26.05.2014) താലിബാന്‍ ഭരണകൂടത്തിനെതിരെ പോരാട്ടത്തിന്റെ പുതിയ വഴിയൊരുക്കി അറിവിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഉജ്വല സമരം നടത്തിയ മലാലയുടെ സംഭവബഹുലമായ ജീവിതം കാണികളെ ആവേശത്തിമിര്‍പ്പിലാഴ്ത്തി. പാലക്കുന്ന് പാഠശാല രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച പാലക്കുന്നിലാണ് മലാല അക്ഷരങ്ങളുടെ മാലാഖ എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചത്.
മാഹി നാടകപ്പുരയിലെ അഭിനയ പ്രതിഭ നിഹാരിക എസ്. മോഹനനാണ് മലാലയുടെ ജീവിതത്തിന് രംഗഭാഷ്യം ഒരുക്കി രംഗത്തുവന്നത്. വെടിയുണ്ടകളാല്‍ തകര്‍ത്ത ശരീരവും ശബ്ദ ക്രിയയിലൂടെ ഇടറിയ ശബ്ദവും യഥാര്‍ത്ഥമായി അവതരിപ്പിച്ചപ്പോള്‍ ഒരു വേള മലാല തങ്ങള്‍ക്കുമുന്നിലെത്തിയ പ്രതീതി കാണികളിലുളവാക്കി.
ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്ന ഈ ഏക പാത്ര നാടകം മലാലയെ കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ദൃശ്യവിരുന്നുതന്നെയായിരുന്നു.ആറോളം സിനിമകളില്‍ അഭിനയിച്ച നിഹാരിക നാടകപ്രവര്‍ത്തകനും പുന്നോല്‍ സര്‍വ്വീസ് സഹകരണ ജീവനക്കാരനുമായ ടി.ടി മോഹനന്റെയും മാടത്തില്‍ ഷൈനിയുടെയും ഏക മകളാണ്.
വാര്‍ഷികാഘോഷ പരിപാടികള്‍ ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് ലൈബ്രറി കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പാഠശാലയ്ക്ക് സംഭാവനയായി ലഭിച്ച സൗണ്ട് സിസ്റ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പത്മാവതി ഏറ്റുവാങ്ങി.
പി.വി നാരായണി, എന്‍.കെ വാസുദേവന്‍, ടി. അഷ്‌റഫ്, കൊടക്കാട് നാരായണന്‍, എ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം നേടിയ ഐശ്വര്യയ്ക്കും യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് വിജയി എ.സജീഷ് കുമാറിനും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ; മോഡിയുടെ സ്വപ്ന ക്യാബിനറ്റിന് അന്തിമ രൂപമായി
Keywords: Kasaragod, Karivellur, Drama, Plus Two, S.S.L.C, Winners, Medical Examination, U.S.S Scholarship, Sound System,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067