പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം; ഉപേക്ഷിച്ചുപോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു
Apr 4, 2018, 10:19 IST
ഉദുമ: (www.kasargodvartha.com 04.04.2018) പോലീസ് സംഘത്തിലെ ഡ്രൈവറെ കല്ല് കൊണ്ട് തലയ്ക്ക് കുത്തിയ ശേഷം രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മീത്തല്‍ മാങ്ങാട്ടെ അഹ് മദ് കുഞ്ഞി എന്ന അഹ് മദ് ദില്‍ഷാദ് (42) ആണ് പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. ഇയാളുടെ കെ.എല്‍ 14 ജി 7979 നമ്പര്‍ സ്വിഫ്റ്റ് കാർ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
തലയ്ക്ക് കല്ല് കൊണ്ട് കുത്തേറ്റ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മേനോത്തെ സുരേഷിനെ (34) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കവര്‍ച്ചാ കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ദില്‍ഷാദിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദില്‍ഷാദ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പിടികൂടാന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് സംഘം വീട് വളഞ്ഞത്. ഇവിടെ നിന്നും പോലീസിനെ ആക്രമിച്ച് ദില്‍ഷാദ് രക്ഷപ്പെടുകയായിരുന്നു.
Related News:
പിടികൂടാനെത്തിയ പോലീസ് സംഘത്തിലെ ഡ്രൈവറെ കുത്തിയ ശേഷം പിടികിട്ടാപ്പുള്ളി രക്ഷപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Kasaragod, Kerala, News, Police, Custody, Investigation, Hospital, Assault, Investigation for Dilshad.
< !- START disable copy paste -->