പുള്‍ക്കൂര്‍ മഹാദേവ ക്ഷേത്രം ബ്രഹ്മകലശോത്സവം 22 മുതല്‍
Feb 19, 2015, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2015) പുരാതനമായ ഷിറിബാഗിലു പുള്‍ക്കൂള്‍ ശ്രീ മഹാദേവ ക്ഷേത്രം ബ്രഹ്മകലശോത്സവം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് മൂന്നുവരെ തീയതികളില്‍ വിവിധ പരിപാടികളോടെ നടക്കും. ഫെബ്രുവരി 27നാണ് പുനപ്രതിഷ്ഠ. മാര്‍ച്ച് രണ്ടിനു ബ്രഹ്മകലശാഭിഷേകം.
ഇരിവല്‍ കേശവ തന്ത്രി ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കും. പൂര്‍ണമായും ശിലകൊണ്ടു നിര്‍മിച്ച ശ്രീകോവിലും നമസ്‌ക്കാര മണ്ഡപവും ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്.
വാര്‍ത്താസമ്മേളനത്തില്‍ എം. വിശ്വനാഥ റൈ, മോഹന്‍ കുമാര്‍ ഷെട്ടി, പ്രൊഫ. എ. ശ്രീനാഥ്, ജയരാമ റൈ, രാധാകൃഷ്ണ ഉളിയത്തടുക്ക, വിശ്വ ഉപ്പള എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Keywords : Pulkoor Temple, Brahmakalashothsava, Shiribagilu Sree Mahadeva Kshethram, Kasaragod, Kerala.