പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണവും ശുചിത്വ ദിനാചരണവും നടത്തി
Jul 16, 2017, 23:44 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2017) പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും സമൂഹത്തില്‍ ശുചിത്വ ബോധം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത ശുചിത്വ ദിനാചരണ സംഗമം പച്ചക്കാട് മമ്പഉല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയില്‍ അണങ്കൂര്‍ റെയിഞ്ച് പ്രസിഡന്റ് ഇബ്‌റാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണന്നും നാം ഇടപെടുന്ന സര്‍വമേഘലകളിലും അത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് ആവശ്യമായതെല്ലാം സമസ്ത ചെയ്യാറുണ്ട്. അതിന്റെ ഭാഗമാണ് ഈ ശുചിത്വ ദിനാചരണവുമെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്‌റസ പ്രസിഡന്റ് എ കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ബാസ് മൗലവി പ്രാര്‍ത്ഥനയും, ഹംസ മൗലവി പ്രഭാഷണവും നടത്തി. മദ്‌റസ സെക്രട്ടറി ഖാലിദ് പച്ചക്കട്, ട്രഷറര്‍ അബൂബക്കര്‍ ഹാജി, സമദ് മൗലവി, എം എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
വഫിയ്യ ഡെ കോളജില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിനിയെയും പൊതുപരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി അനുമോദിച്ചു. എം പി എം കുട്ടി മൗലവി സ്വാഗതം പറഞ്ഞു.
കാസര്‍കോട്: സമസ്ത ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്‌റസയില്‍ മദ്‌റസ പരിസരം ശുചീകരിച്ചു. മൊഗ്രാല്‍ മുഹ്യുദ്ധീന്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷനായി. ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഇല്യാസ് ഹുദവി, മൂസ ഫൈസി, മജീദ് ബാഖവി മലപ്പുറം, റസാഖ് മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഫിര്‍ദൗസ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Madrasa, Cleaning, Programme, Inauguration, Fever, Samastha, Fever awareness conducted.