താക്കോല്‍ കൈക്കലാക്കി വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍
Jul 13, 2017, 16:42 IST
ആദൂര്‍: (www.kasargodvartha.com 13/07/2017) വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് യുവതികള്‍ അറസ്റ്റിലായി. കുമ്പള ദേവിനഗറില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനികളായ മഞ്ജുള (37), സരസ്വതി (27), രാധിക (18) എന്നിവരാണ് അറസ്റ്റിലായത്. ഇരിയണ്ണി പേരടുക്കയിലെ കൃഷ്ണന്റെ വീട്ടിലാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
വീടിന് പുറത്ത് ഉണങ്ങാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ സൂക്ഷിച്ച താക്കോല്‍ കൈക്കലാക്കിയ ശേഷം വീട് തുറന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ജൂലൈ ഏഴിനായിരുന്നു സംഭവം. കൃഷ്ണനും ഭാര്യ സുശീലയും പുറത്തുപോകുമ്പോള്‍ താക്കോല്‍ വീടിന് പുറത്ത് തൂക്കിയിട്ട ഷര്‍ട്ടിന്റെ കീശയിലാണ് സൂക്ഷിക്കാറുള്ളത്. സംഭവ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കട്ടിലിനടിയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ നിറച്ച ബക്കറ്റ് പുറത്തേക്ക് വലിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 10 പവന്‍ ആഭരണങ്ങള്‍ മോഷണം പോയതായി വ്യക്തമായത്.
തമിഴ് നാടോടി സ്ത്രീകളെ വീടിന് സമീപം കണ്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയതോടെ പോലീസ് ഈ വഴിക്ക് അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ ബുധനാഴ്ച ഇരിയണ്ണി ബസ്‌സ്‌റ്റോപ്പില്‍ വെച്ച് പ്രതികള്‍ പിടിയിലാവുകയായിരുന്നു. അതേസമയം ആഭരണങ്ങള്‍ കണ്ടെത്താനായില്ല. ആദൂര്‍ എ എസ് ഐ രാജീവന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഫിലിപ് തോമസ്, ബാലകൃഷ്ണന്‍, ലക്ഷ്മി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതികളെ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Adhur, Robbery, Accuse, Arrest, Kasaragod, Police, Investigation, Tamil Nadu.