ജനകീയസമരത്തിന് അന്തിമ വിജയം; ഖനനം കെ സി സി പി എല്‍ ഉപേക്ഷിച്ചു
May 19, 2017, 14:30 IST
നീലേശ്വരം: (www.kasargodvartha.com 19/05/2017) ജനകീയസമരത്തിന് അന്തിമവിജയം നേടിക്കൊടുത്ത് കരിന്തളം തലയടുക്കത്തെ ഖനനം കെ സി സി പി എല്‍ ഉപേക്ഷിച്ചു. ഇതോടെ ഇതുസംബന്ധിച്ച എല്ലാവിവാദങ്ങളും അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ പറശിനിക്കടവിലെ ഹെഡ്ഡോഫീസില്‍ നിന്നും എത്തിയ സംഘം പോലീസ് സഹായത്തോടെ ഡ്രില്ലിംഗ് മെഷീന്‍ ഉള്‍പെടെയുള്ള ഖനനോപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി.
ഒരു വര്‍ഷക്കാലത്തോളം ഇവിടെ ഖനനം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ ജനകീയ സമരത്തിന്റെ ഭാഗമായി ഖനനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് നിരവധി തവണ ഖനന നീക്കവുമായി കെ സി സി പി എല്‍ രംഗത്ത് വന്നുവെങ്കിലും ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറുകയായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്റെ നേതൃത്വത്തില്‍ വീണ്ടും ഖനനം നടത്താനായി നീലേശ്വരത്ത് ജനകീയ സമിതി ഭാരവാഹികളും പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വീണ്ടും ജനകീയ സമിതിയെയും പഞ്ചായത്ത് ഭരണസമിതിയെയും ചര്‍ച്ചക്കായി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയും ജനകീയ സമിതി ചെയര്‍മാന്‍ അഡ്വ. കെ കെ നാരായണനും സര്‍ക്കാറിന്റെ ക്ഷണം നിരസിച്ചു. ഇതോടെയാണ് ഒരു കാരണവശാലും ഖനനം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പിച്ച കമ്പനി യന്ത്രോപകരണങ്ങള്‍ നീക്കം ചെയ്തത്. പോലീസ് സഹായത്തോടെ ജനകീയസമിതി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് യന്ത്രോപകരണങ്ങള്‍ കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Karinthalam, Natives, Protest, Complaint, LDF, Meeting, Kasaragod.