ചൂരിയില്‍ അക്രമം: രണ്ടു പേര് ആശുപത്രിയില്‍
Jun 19, 2017, 23:56 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) കാസര്‍കോട് ചൂരിയിലുണ്ടായ അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൂരിയിലെ അല്‍ത്താഫ്, സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം.
ചൂരിയിലെ ഒരു ഫാസ്റ്റുഫുഡ് കടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന അല്‍ത്താഫിനെ സന്ദീപും മറ്റു രണ്ടു പേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കത്തി ഉപയോഗിച്ചാണ് അല്‍ത്താഫിനെ കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി മുറിവേറ്റ അല്‍ത്താഫിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടു പോയി. www.kasargodvartha.com
സംഭവം കണ്ട് ഓടിക്കൂടിയവര്‍ അക്രമി സംഘത്തില്‍ പെട്ട സന്ദീപിനെ പിടികൂടി ആക്രമിച്ചു. സന്ദീപിനൊപ്പം അഞ്ചു പേര് ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നതെങ്കിലും മൂന്ന് പേര് അക്രമം നടത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സന്ദീപിന്റെ കൂടെയുണ്ടായിരുന്നവര്‍ അല്‍ത്താഫിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. www.kasargodvartha.com
അല്‍ത്താഫിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് സന്ദീപും സംഘവും റോഡില്‍ നടന്നുപോവുകയായിരുന്ന രണ്ട് കുട്ടികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അക്രമികളെ കണ്ടെത്താനും, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

Keywords : Kasaragod, Choori, Clash, Natives, Assault, Injured, Hospital, Police, Investigation.