ചില്ലറയെ ചൊല്ലി തര്‍ക്കം; കെ എസ് ആര് ടി സി ബസ് കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു
Sep 20, 2017, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2017) ചില്ലറയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കെ എസ് ആര് ടി സി ബസ് കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി ബസിന്റെ കണ്ടക്ടര്‍ നെക്രാജെ സ്വദേശി വിശ്വനാഥനാണ്(43) മര്‍ദനമേറ്റത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട്ടുനിന്ന് കയറിയ യാത്രക്കാരന് ഹൊസങ്കടിയിലേക്ക പോകാനുള്ള ടിക്കറ്റ് കണ്ടക്ടറോട് വാങ്ങി. ബാക്കി നല്കാന് കണ്ടക്ടറുടെ കൈയില്‍ ചില്ലറയുണ്ടായിരുന്നില്ല. ഇറങ്ങാറാകുമ്പോള്‍ നല്‍കാമെന്ന് കണ്ടക്ടര്‍ അറിയിച്ചെങ്കിലും യാത്രക്കാരന് വഴങ്ങാതെ ബഹളം വെക്കുകയായിരുന്നു. ഉപ്പള നയാബസാറിനടുത്തെത്താറാകുമ്പോള് ബാക്കി നല്‍കിയെങ്കിലും യാത്രക്കാരന് പ്രകോപിതനായി തന്നെ മര്‍ദിക്കുകയാണുണ്ടായതെന്ന് കണ്ടക്ടര്‍ പറയുന്നു.
വിശ്വനാഥന് പരുക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, KSRTC, Bus, Conductor, Assault, Complaint, Case, Investigation.