ഖാസി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 20 ലേക്ക് മാറ്റി
Nov 17, 2014, 20:36 IST
കൊച്ചി: (www.kasargodvartha.com 17.11.2014) ചെമ്പരിക്ക - മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരുന്ന കേസ് നവംബര്‍ 20ന് വ്യാഴാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് പി. ഉബൈദ് മുമ്പാകെയാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരുന്നത്.
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ ഖാസി കേസ് തിങ്കളാഴ്ച പരിഗണനയ്‌ക്കെടുക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചത്. ഖാസിയുടെ മരുമകന്‍ മുഹമ്മദ് ഷാഫി നല്‍കിയ കേസില്‍ വിവിധ സംഘടനകളും സംയുക്ത ജമാഅത്തും കക്ഷി ചേര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, അഡ്വ. കോടോത്ത് ശ്രീധരന്‍, അഡ്വ. രാംദാസ്, അഡ്വ. ശൈജു, അഡ്വ. പി ജോര്‍ജ് എന്നിവരാണ് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാനിരുന്നത്.
സി.ബി.ഐയുടെ ഐജിയുടെയോ എസ്പിയുടെയോ അതുമല്ലെങ്കില്‍ ഹൈക്കോടതിയുടെയോ മേല്‍നോട്ടത്തില്‍ കേസിന്റെ പുനരന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Keywords : Kochi, Court, Kerala, Kasaragod, Qazi death, C.M Abdulla Maulavi, Chembarika, High court of Kerala.