കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഒരു മാസം തികയും മുമ്പെ തകര്‍ന്നു
Jun 15, 2017, 15:58 IST
കുമ്പള: (www.kasargodvartha.com 15.06.2017) കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഒരു മാസം തികയും മുമ്പെ തകര്‍ന്നു. മൈമൂന്‍ നഗര്‍- കട്ടന്റടി അംഗന്‍വാടി കോണ്‍ക്രീറ്റ് റോഡാണ് തകര്‍ന്നത്. ആഴ്ചകള്‍ക്കു മുമ്പാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ഇപ്പോള്‍ റോഡിന്റെ ഒരുവശത്ത് കോണ്‍ക്രീറ്റ് ഇളകിയ നിലയിലാണ്.
നേരത്തെ കളിമണ്‍ റോഡായിരുന്നു. ഏറെ മുറവിളിക്കുശേഷമാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ഇങ്ങനെയാണെങ്കില്‍ നേരത്തെയുണ്ടായിരുന്ന കളിമണ്‍ റോഡ് തന്നെ മതിയായിരുന്നുവെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിയില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തി നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: Kasaragod, Kerala, Kumbala, Road-damage, Concrete Road damaged