കൃഷ്ണേന്ദുവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Aug 2, 2017, 13:27 IST
ബേഡഡുക്ക:(www.kasargodvartha.com 02/08/2017) മുന്നാട് ചുരളിയിലെ പരേതനായ കൃഷ്ണ- ഭാനുമതി ദമ്പതികളുടെ മകള്‍ കൃഷ്ണേന്ദു (15)വിനെ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടെ പുറത്തുള്ള ബാത്റൂമിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കൃഷ്ണേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കൊട്ടോടി ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണേന്ദുവിന്റെ മരണം നാടിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയുടെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സഹപാഠികള്‍ക്കും താങ്ങാനാവാത്ത വേദനയായി. കൃഷ്ണേന്ദു പഠിക്കുന്ന സ്കൂളിന് ചൊവ്വാഴ്ച അവധി നല്കി.
കൃഷ്ണേന്ദുവിന്റെ മരണവിവരമറിഞ്ഞ്് സഹപാഠികളില്‍ പലരും പൊട്ടിക്കരയുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
Related News:
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Death, Police, Investigation, General-hospital, Postmortem, Kottodi govt.school, Students, Krishnendu no more.