കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍
Jan 17, 2018, 16:11 IST
മഞ്ചേശ്വരം:(www.kasargodvartha.com 17/01/2018) കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയും മഞ്ചേശ്വരം ചേവായൂരില്‍ താമസക്കാരനുമായ വിഷ്ണുരാജിനെ(28) ആണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ചേവായൂരില്‍വെച്ച് വിഷ്ണുരാജിനെ പിടികൂടിയ പോലീസ് പീഡനക്കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസിന് കൈമാറുകയായിരുന്നു. കൊല്ലം സ്വദേശിനിയായ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലും പ്രതിയാണ് വിഷ്ണുരാജ്. ഈ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് വിഷ്ണുരാജിനെതിരെ കൊല്ലം പോലീസ് കേസെടുത്തത്. വിഷ്ണുരാജ് കൊല്ലം യുവതിയെയും കൊണ്ട് മഞ്ചേശ്വരം ചേവായൂരിലെത്തുകയും ഇവിടത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങുകയും ചെയ്തു.
ഇതിനിടെ കൊല്ലം യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയും ഇവര്‍ക്കൊപ്പം താമസിച്ച ുവരികയായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഈ പെണ്‍കുട്ടിയെ വിഷ്ണുരാജ് ലൈംഗികമായി പീഡിപ്പിക്കുകയാണുണ്ടായത്. ഇതിനുശേഷം വിഷ്ണുരാജ് മഞ്ചേശ്വരത്തു നിന്നും മുങ്ങി. കാമുകി നിരവധി തവണ യുവാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ യുവതി സഹോദരിയെയും കൂട്ടി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു.
പോലീസ് വിഷ്ണുരാജിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം വീണ്ടും ചേവായൂരിലെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൊല്ലം പോലീസ് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുരാജ് കാസര്‍കോട്ടുള്ളതായി വ്യക്തമായി. കൊല്ലം പോലീസ് ചേവായൂരിലെത്തി പ്രതിയെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. പിന്നീടാണ് മഞ്ചേശ്വരം പോലീസിന് കൈമാറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Molestation, Police, Arrest, Accuse, Court, Remand, Molestation; Accused remanded