city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കശാപ്പ് നിരോധനം: പിന്നില്‍ സാമ്പത്തിക താല്‍പര്യം- മുഹമ്മദ് റിയാസ്

ഉദുമ: (www.kasargodvartha.com 11.06.2017) കശാപ്പ് നിരോധനത്തിന്റെ പിന്നിലെ സാമ്പത്തിക താല്‍പര്യം ചര്‍ച്ച ചെയ്യണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. ഡി വൈ എഫ് ഐ ജില്ലാ സംഘടന ശില്‍പശാല ഉദുമയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ക്ഷീരകര്‍ഷക മേഖലയും മാംസ കച്ചവടമേഖലയും തകരുമ്പോള്‍ വിപണി ബഹുരാഷ്ട്ര കുത്തകള്‍ക്ക് തുറന്നു കൊടുക്കപ്പെടും. സംഘ പരിവാര്‍ രാഷ്ട്രീയത്തോട് മൃദു സമീപനമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്.

കശാപ്പ് നിരോധനം: പിന്നില്‍ സാമ്പത്തിക താല്‍പര്യം- മുഹമ്മദ് റിയാസ്

രാത്രി കോണ്‍ഗ്രസ് ആയി ഉറങ്ങുന്നര്‍ രാവിലെ ഉണരുമ്പോള്‍ ബി ജെ പിയായി മാറുന്നു. ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കാന്‍ മാത്രമല്ല തെരഞ്ഞെടുത്തവരെ വിമര്‍ശിക്കാനും അധികാരമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മോഡിയേയും സര്‍ക്കാറിനേയും വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളാക്കുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത ആര്‍ എസ് എസ് ആണ് ഇപ്പോള്‍ ദേശീയയുടെ വക്താക്കളാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലാകെ പറന്ന് നടന്ന് മോഡി പ്രസംഗിച്ചത് ഒരോ വര്‍ഷവും രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ്. മൂന്നു വര്‍ഷം പൂര്‍ത്തിയായിട്ടും രണ്ടര ലക്ഷം ആളുകള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്.

തൊഴില്‍ ഇല്ലായ്മയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കാത്തതും ഇന്ത്യയില്‍ രൂക്ഷമാകുന്നു. പ്യൂണ്‍ ജോലിക്ക് പോലും എംടെക് ബിടെക് ഉള്ളവര്‍ അപേക്ഷകരാകുന്നു. യാതൊരു ആനുകൂല്യവുമില്ലാത്ത കരാര്‍ തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, DYFI, Programme, Inauguration, Kasaragod, Leader, Muhammed Riyas, Cattle Slaughter Ban.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia