കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്ത യുവാക്കളെ അഞ്ചംഗ സംഘം അക്രമിച്ചതായി പരാതി
Feb 11, 2015, 21:55 IST
ആലംപാടി: (www.kasargodvartha.com 11/02/2015) കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത യുവാക്കളെ ഒരു സംഘം അക്രമിച്ചതായി പരാതി. ആലംപാടി അക്കരപ്പള്ളത്തെ മാഹിന്‍ (29), ഹക്കീം (27) എന്നിവരെയാണ് ആക്രമിച്ചത്.
കണ്ണിനും തലയ്ക്കും കല്ലുകൊണ്ട് കുത്തി പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ പാടിയിലാണ് സംഭവം. ബൈക്ക് കഴുകാന്‍ ചാലിലെത്തിയപ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
ഇതിനിടയില്‍ മാഹിന്റെ കൈവശമുണ്ടായിരുന്ന 2500 രൂപയും എ.ടി.എം കാര്‍ഡും അടങ്ങിയ പേഴ്‌സും നഷ്ടപ്പെട്ടതായി ഇവര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ആലംപാടിയിലെ ഒരു സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിരോധമാണ് സംഭവത്തിന് കാരണമെന്നും ഇരുവരും പറഞ്ഞു.

Keywords : Alampady, Assault, Youth, Kasaragod, Kerala, Injured, Hospital, Treatment, Pady.