കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് ആറംഗ സംഘം മര്‍ദിച്ചതായി പരാതി; വിദ്യാര്‍ത്ഥി ഉള്‍പെടെ 4 പേര്‍ ആശുപത്രിയില്‍
Apr 3, 2018, 10:53 IST
ബദിയടുക്ക: (www.kasargodvartha.com 03.04.2018) കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് ആറംഗ സംഘം മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥി ഉള്‍പെടെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ മുണ്ട്യത്തടുക്ക പള്ളത്ത് വെച്ചാണ് സംഭവം. കേരള പോലീസിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന 'സൗഹൃദ' കമ്മിറ്റിയുടെ സെക്രട്ടറി ഫാറൂഖ്, നൗഫല്‍, ഷബീബ്, വിദ്യാര്‍ത്ഥിയായ റംഷാദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സൗഹൃദ കമ്മിറ്റിയുടെ പ്രസിഡണ്ട് ബദിയടുക്ക എസ് ഐ ആണ്. കഞ്ചാവ് ഇടനിലക്കാരനെ കുറിച്ച് പല വിവരങ്ങളും നല്‍കിയിരുന്നതായും ഇതിന്റെ പേരിലാണ് ആറംഗ സംഘം മര്‍ദിച്ചതെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Assault, Hospital, Police, Complaint, Assault; 4 hospitalized.
< !- START disable copy paste -->
Keywords: Badiyadukka, Kasaragod, Kerala, News, Assault, Hospital, Police, Complaint, Assault; 4 hospitalized.