city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'എന്‍ഡോസള്‍ഫാന്‍ ഇരകളെ നോക്കി സര്‍ക്കാറുകള്‍ കൊഞ്ഞനം കുത്തുന്നു'; അനിശ്ചിതകാല സത്യാഗ്രഹസമരത്തില്‍ പ്രതിഷേധം അണപൊട്ടി

കാസര്‍കോട്: (www.kasargodvartha.com 31.01.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പ് മരച്ചോട്ടില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം സംഘടിപ്പിച്ചു. ഭരണകൂട വികസന ഭീകരതയുടെ ഫലമായി രോഗികളായി മാറിയ ജില്ലയിലെ എന്‍ഡോസള്‍ഫന്‍ ദുരിതബാധിതരെ നോക്കി കൊഞ്ഞനം കുത്തുകയാണ് സര്‍ക്കാറുകള്‍ ചെയുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
'എന്‍ഡോസള്‍ഫാന്‍ ഇരകളെ നോക്കി സര്‍ക്കാറുകള്‍ കൊഞ്ഞനം കുത്തുന്നു'; അനിശ്ചിതകാല സത്യാഗ്രഹസമരത്തില്‍ പ്രതിഷേധം അണപൊട്ടി

പട്ടിണി സമരം അവസാനിക്കുന്നത് വരെ കാസര്‍കോട് അനിശ്ചിതകാല സത്യാഗ്രഹസമരം തുടരും. കേന്ദ്ര സര്‍ക്കാരും ഇതുവരെയായി ഒന്നും
ചെയ്തില്ല. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കെതിരെ നടപടി എടുക്കുവാനോ, ഇരകള്‍ക്ക് നഷ്ടം പരിഹാരം നല്‍കുവാനോ വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയുള്ള സൗകര്യം ഒരുക്കുകുയോ ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കേവലം ഇരുപത് കോടി രൂപ മാത്രം ബജറ്റില്‍
ഉള്‍പ്പെടുത്തി യഥാര്‍ത്ഥത്തില്‍ ഇരകളോട് ക്രൂരതായാണ് ചെയ്യുന്നതെന്നും അമ്മമാര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ബജറ്റിലും തുക അനുവദിച്ചിരുന്നുവെങ്കിലും അത് ദുരിതബാധിതര്‍ക്ക് ലഭിച്ചിരുന്നില്ല. കേവലം പ്രഖ്യാപനം നടത്തി പൊതു സമൂഹത്തില്‍ പോലും തെറ്റിദ്ധാരാണ വരുത്താന്‍ മാത്രമെ ഇതുകൊണ്ട് സാധിക്കുകയുള്ളൂ. സത്യാഗ്രഹസമരം ദുരിതബാധിതരുടെ അമ്മമാരായ പി ബിന്ദു പാലാര്‍, മുര്‍ഷിദ നെല്ലിക്കുന്ന് എന്നിവര്‍ മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ആര്‍.എ. ഗോവിന്ദന്‍, മോഹനന്‍ മാങ്ങാട്, മുനീര്‍ കണ്ടാളം, ഫാദര്‍ ജോസഫ്, വിജയലക്ഷ്മി, പ്രഭാകരന്‍, തോമസ് രാജപുരം, അജയന്‍ പരവനടുക്കം, ശോഭന, പ്രേമചന്ദ്രന്‍ ചോബാല, ചന്ദ്രാവതി പള്ളിക്കര, കൃഷ്ണന്‍ പുല്ലൂര്‍, രാജന്‍ കൈനി, നളിനി, ശിവകുമാര്‍, ഹരീഷ് പി നമ്പ്യാര്‍, നാം ഹനീഫ്, പത്മ രാജന്‍, കെ പി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ഗോവിന്ദന്‍ കയ്യൂര്‍  നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Endosulfan, Protest, Endosulfan victims protested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia