എം എസ് എഫ് പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍
Jun 6, 2017, 15:22 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.06.2017) തൃക്കരിപ്പൂര്‍ ഗവ: ഹൈസ്‌കൂളില്‍ എം എസ് എഫ് പ്രവര്‍ത്തകന് നേരെ അക്രമം. പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിയായ നവാസിനെ (17) തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധ്യയന സമയത്ത് കോമ്പൗണ്ടിനകത്ത് കയറിയ അക്രമികള്‍ യാതൊരു പ്രകോപനവുമില്ലാതെ നവാസടക്കമുള്ള വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് എം എസ് എഫ് നേതാക്കള്‍ പറഞ്ഞു.
ഡി വൈ എഫ് ഐ - സി ഐ ടി യു പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എം എസ് എഫ് ആരോപിച്ചു. ചുമട്ട് തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഹൂക്ക് അടക്കമുള്ള മാരകായുധങ്ങളുമായാണ് അക്രമി സംഘം സ്‌കൂളില്‍ പ്രവേശിപ്പിച്ച് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും എം എസ് എഫ് പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ ടൗണിലും പ്രതിഷേധ പ്രകടനം നടത്തി. സ്‌കൂളിനകത്ത് കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ച് നാടിന്റെയും സ്‌കൂളിന്റെയും സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം എസ് എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. എം ടി പി കരീം, വി കെ ബാവ, സത്താര്‍ വടക്കുമ്പാട്, എസ് കുഞ്ഞഹമ്മദ്, വി പി പി ശുഹൈബ്, ഇബ്രാഹിം തട്ടാനിച്ചേരി, സുബൈര്‍ പള്ളത്തില്‍, എം എസ് എഫ് നേതാക്കളായ ജാബിര്‍ തങ്കയം, അസ്ഹറുദ്ദീന്‍ മണിയനോടി, ടി വി കുഞ്ഞബ്ദുല്ല, മര്‍സൂക് റഹ് മാന്‍, അക്ബര്‍ സാദാത്ത്, മഷൂദ് തലിച്ചാലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripure, MSF, Assault, Injured, Student, Kasaragod, DYFI, CITU, Navas.