ഇലക്ട്രിക് പോസ്റ്റില്‍ കയറിയ ലൈന്‍മാന്‍ ഷോക്കേറ്റ് തെറിച്ചുവീണു
Aug 11, 2017, 14:38 IST
കുമ്പള: (www.kasargodvartha.com 11.08.2017) ഇലക്ട്രിക് പോസ്റ്റില്‍ കയറിയ ലൈന്‍മാന്‍ ഷോക്കേറ്റ് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ലൈന്‍മാനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള വൈദ്യുതി ഓഫീസിലെ ലൈന്‍മാനും കണ്ണൂര്‍ സ്വദേശിയുമായ ലൈനേഷി (38) നാണ് ഷോക്കേറ്റ് പരിക്കേറ്റത്.
വ്യാഴാഴ്ച കുമ്പള ജമാലിയ മില്ലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ കയറി കമ്പി വലിച്ചു കെട്ടുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയ പരിസരവാസികളാണ് ലൈനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു മാസം മുമ്പാണ് ലൈനേഷ് കുമ്പളയില്‍ ജോലിക്കെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Electric post, Shock, Lineman electrocuted