ആരാധനാലയത്തില്‍ ചേരിതിരിഞ്ഞ് അക്രമം; പത്ത് പേര്‍ക്ക് പരിക്ക്
Nov 25, 2017, 18:31 IST
വെള്ളരിക്കുണ്ട്:(www.kasargodvartha.com 25/11/2017) ആരാധനാലയത്തില്‍ ചേരിതിരിഞ്ഞ് അക്രമം. ആരാധനാലയത്തിലെ ക്രമക്കേടുകളെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന് ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റെന്ന് ആരോപിച്ച് കൊന്നക്കാട് വ്യാപാരി വ്യവസായി എക്സ്ക്യൂട്ടീവ് മെമ്പര്‍ മുനീര്‍ (35), ആസിഫ് എം കെ (30), നൗഷാദ് സി എച്ച് (19), അന്‍വര്‍ ജുനൈദ് (24) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമീര്‍ ചീനമാടത്ത്, സുബീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു. ഇതേ സംഭവത്തില്‍ തന്നെ പരിക്കേറ്റ കൊന്നക്കാടെ സുബീര്‍ (32), ബഷീര്‍(34), എം മുസ്തഫ (34), അമീര്‍ (49), ബഷീര്‍ (34) അബ്ദുര്‍ റസാഖ് (38) എന്നിവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനീറിന്റെയും ആസിഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ അക്രമിച്ചതെന്ന് ഇവരും പറഞ്ഞു. കൊന്നക്കാട് ജുമാമസ്ജിദിനു മുന്നില്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
അമീറും സുബീറും ചേര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയും കല്ലെടുത്ത് മുനീറിന്റെ മുഖത്ത് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ആസിഫിന്റെ വലതുകൈക്ക് ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു. നൗഷാദിനും അന്‍വറിനും അടിയേറ്റാണ് പരിക്ക്.
ആരാധനാലയത്തിലെ കണക്ക് കാര്യങ്ങള്‍ ഇവര്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ വിവരം നല്‍കാതെ ഇവരെ അകറ്റി നിര്‍ത്തുകയായിരുന്നത്രെ. കൂടാതെ ഇവര്‍ ഉള്‍പ്പെടെയുള്ള പതിനഞ്ചംഗ കുടുംബത്തെ മാറ്റി നിര്‍ത്തുകയും വീടുകളില്‍ നടക്കുന്ന നേര്‍ച്ച തുടങ്ങിയ വിശേഷ പരിപാടികളില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കുന്നത് തടയാന്‍ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നു. അതേസമയം ആരാധനാലയത്തില്‍ വരുകയോ വരിസംഖ്യ അടയ്ക്കുകയോ ചെയ്യാത്ത ഇവര്‍ വെള്ളിയാഴ്ച സംഘടിതമായി വന്ന് ആരാധനാലയത്തില്‍ കടക്കുമ്പോള്‍ ചോദ്യം ചെയ്തതിനാണ് മര്ദ്ദച്ചതെന്നാണ് സുബീറും സംഘവും ആരോപിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Vellarikundu, Kasaragod, Attack, Hospital, Assault, Programs, Assault; 10 hospitalized