city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഞ്ച് ലക്ഷം അടയ്ക്കാനില്ലാത്തതിനാല്‍ യുവാവിന്റെ ശസ്ത്രക്രിയ മുടങ്ങി

അഞ്ച് ലക്ഷം അടയ്ക്കാനില്ലാത്തതിനാല്‍ യുവാവിന്റെ ശസ്ത്രക്രിയ മുടങ്ങി
Bushra
കാസര്‍കോട് : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകനെ തിരിഞ്ഞുനോക്കാന്‍ ആരുമില്ല.
കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകനായ ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ബുഷ്‌റയാണ് (45) അതീവ ഗുരുതരാവസ്ഥയില്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ കഴിയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന മുഹമ്മദ് ബുഷ്‌റ ഇപ്പോഴും അബോധാവസ്ഥയി ല്‍തന്നെയാണ്. ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല.
അഞ്ച് ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടിവെച്ചാല്‍ മാത്രമെ ബുഷ്‌റയുടെ ശസ്ത്രക്രിയ നടത്തൂവെന്നുള്ള നിലപാടിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ഇത്രയും തുക കണ്ടെത്താനുള്ള സാമ്പത്തിക ശേഷി ബുഷ്‌റയുടെ കുടുംബത്തിനില്ല. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ എങ്ങനെ നടത്തുമെന്നറിയാതെ ബുഷ്‌റയുടെ കുടുംബം വലയുകയാണ്. ഇപ്പോള്‍ തന്നെ ആശുപത്രിയില്‍ ചികിത്സാ ചിലവ് 45000 രൂപയായി കഴിഞ്ഞു. അതില്‍ തന്നെ 20000 രൂപ മാത്രമെ അടയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ശസ്ത്രക്രിയ നടത്തിയാല്‍ തന്നെയും ബുഷ്‌റയ്ക്ക് അപകടാവസ്ഥ തരണം ചെയ്യാന്‍ സാധിക്കുമോ എന്ന സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിക്കുന്നുണ്ട്.
അപകടത്തില്‍പ്പെട്ട് മംഗലാപുരം യൂണിറ്റി ആശുപത്രിയി ല്‍ പ്രവേശിപ്പിക്കപ്പെട്ട ബുഷ്‌റയെ കാണാനെത്തിയ ഭാര്യ തളര്‍ന്നുവീണ് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോര്‍ട്ട് റോഡിലെ വാടകക്വാര്‍ട്ടേഴ്‌സിലാണ് ബുഷ്‌റയും കുടുംബവും താമസിച്ചുവന്നിരുന്നത്. ബുഷ്‌റയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ബൈക്കില്‍ പോകുമ്പോള്‍ ബുഷ്‌റ അപകടത്തില്‍പ്പെട്ടത്. കെ.വി.ആര്‍ കാര്‍സിന്റെ എക്‌സ്‌ചേഞ്ച് മേളയുടെ ഭാഗമായി റോഡരികില്‍ കെട്ടിയ ടെന്‍ഡിന്റെ കയര്‍ ബുഷ്‌റ ഓടിച്ചു പോകുകയായിരുന്ന ബൈക്കിന്റെ ടയറില്‍ കുടുങ്ങിയതിനെതുടര്‍ന്നാണ് അപകടമുണ്ടായത്. തുടര്‍ന്ന് ടെന്‍ഡടക്കം വലിച്ചെടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ തലയിടിച്ച് ബുഷ്‌റ തെറിച്ച് വീഴുകയായിരുന്നു. തലയുടെ വലതുഭാഗത്ത് ഏറ്റ ശക്തമായ ഇടിയില്‍ ബുഷ്‌റയുടെ വലതുകണ്ണ് പാടെതകരുകയും തോളെല്ലിനും വാരിയെല്ലിനും കാര്യമായി ക്ഷതമേല്‍ക്കുകയുമായിരുന്നു.

Keywords: kasaragod, Accident, Hospital, Bike-Accident

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia