അംഗണ്വാടിയിലും ആശ്രമ പൂജാരിയുടെ താമസസ്ഥലത്തും സാമൂഹ്യ ദ്രോഹികളുടെ അക്രമവും കവര്‍ച്ചയും
Sep 19, 2017, 16:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/09/2017) അംഗണ്വാടിയിലും ആശ്രമ പൂജാരിയുടെ താമസസ്ഥലത്തും സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. പുതിയകോട്ട നിത്യാനന്ദാശ്രമം റോഡിലെ എ സി കണ്ണന് നായര്‍ പാര്ക്കിന് സമീപത്തെ അംഗണ്വാടിയിലും തൊട്ടടുത്തുള്ള നിത്യാനന്ദാശ്രമത്തിലെ പൂജാരി ഗോപാലകൃഷ്ണഭട്ടിന്റെ താമസസ്ഥലത്തുമാണ് സാമൂഹ്യവിരുദ്ധരുടെ അക്രമം നടന്നത്.
അംഗണ്‍വാടിയിലെ കുട്ടികളുടെ കസേരകള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഇതിനകത്തെ അലമാര തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന മൂവായിരം രൂപയും കവര്‍ന്നു. ഇതിനു ശേഷമാണ് ഗോപാലകൃഷ്ണഭട്ടിന്റെ താമസസ്ഥലത്തെ വീടിന്റെ വാതിലിന്റെ പൂട്ടു തകര്‍ത്ത് അക്രമികള്‍ അകത്തുകയറിയത്.
ഇതിനകത്തെ ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയും മൂന്ന് അലമാരകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇവിടെയും അലമാരകള്‍ ഉള്‍പെടെയുള്ള ഫര്‍ണിച്ചറുകള്‍ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. അംഗണ്‍വാടി വര്‍ക്കര്‍ സുജാതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും അക്രമവും വിളയാട്ടവും പതിവാണെന്ന് നാട്ടുകാരില്‍ പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Attack, Robbery, Kasaragod, Anganvady, Complaint, Police Investigation.