Youths held | വീണ്ടും ലഹരി വേട്ട; കഞ്ചാവുമായി 3 യുവാക്കൾ പിടിയില്‍
Dec 20, 2022, 10:57 IST
Youths held | വീണ്ടും ലഹരി വേട്ട; കഞ്ചാവുമായി 3 യുവാക്കൾ പിടിയില്‍
കണ്ണൂര്‍: (www.kasargodvartha.com) ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. കാല്‍ കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാരായ യുവാക്കള്‍ അറസ്റ്റിലായി. ക്രിസ്തുമസ് - പുതുവർഷ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എംവി അശ്റഫും സംഘവും ശ്രീകണ്ഠാപുരം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അസം സ്വദേശികളായ മോനോര്‍ ഉദ്ദിന്‍, കരിം അലി, അസിം ഉദ്ദീന്‍ എന്നിവര്‍ പിടിയിലായത്.
പ്രദേശവാസികളുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ ശ്രീകണ്ഠാപുരം റേൻജ് ഓഫീസില്‍ ഹാജരാക്കി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെവി ഷൈജു, പിആര്‍ വിനീത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Keywords: Kerala,Kannur,news,Top-Headlines,Youth,Arrested,Drugs,Police, Youths held with cannabis.