Arrested | മദ്യലഹരിയില്‍ പൊലീസുകാരനെ ആക്രമിച്ചെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
Apr 24, 2023, 19:57 IST
പയ്യന്നൂര്‍: (www.kasargodvartha.com) മദ്യലഹരിയില്‍ പൊലീസുകാരനെ ആക്രമിച്ചെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികണ്ഠന്‍ (32), സുഹൃത്തും ഓടോറിക്ഷ ഡ്രൈവറുമായ എംകെ കൃഷ്ണന്‍ (50) എന്നിവരെയാണ് പയ്യന്നൂര്‍ എസ്‌ഐ എംവി ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പൊതുസ്ഥലത്ത് മദ്യപിക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടിയിരുന്നു. ഇരുവരെയും സ്റ്റേഷനിലേക്ക് ഓടോറിക്ഷയില്‍ കൊണ്ടുവരുന്നതിനിടെ ഡ്യൂടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോസിലിനെ മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ കഴുത്തിന് പിടിച്ച് തള്ളുകയും വയറിന് ചവിട്ടുകയും ദേഹത്ത് നഖം കൊണ്ട് മാന്തി മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഇതിനിടെ സ്റ്റേഷന്‍ റോഡില്‍ വെച്ച് താഴേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നതിനിടെ, മദ്യലഹരിയിലായിരുന്ന രണ്ടാം പ്രതി കൃഷ്ണന്‍ ഓടോറിക്ഷയുമായി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും കേസെടുത്താണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
< !- START disable copy paste -->

Keywords: Kannur-News, Kerala-Police-News, Kerala News, Malayalam News, Crime News, Youths arrested for assault on police officer.
< !- START disable copy paste -->