കണ്ണൂര്‍ സ്വദേശി മംഗലാപുരത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍
Dec 30, 2011, 10:33 IST
മംഗലാപുരം: കണ്ണൂര്‍ സ്വദേശി മംഗലാപുരത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി പ്രദീപ്(43)ബന്തറിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ചത്. കോയമ്പത്തൂര്‍ ടോള്‍ കമ്പനി ജീവനക്കാരനായിരുന്നു. ഡിസംബര്‍ 17നാണ് ഇയാള്‍ മുറിയെടുത്തത്. വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ കുറിപ്പടികള്‍ മുറിയില്‍ കണ്ടെത്തി. ദിവസവും മുറി വാടക നല്‍കിയിരുന്ന പ്രദീപ് അടുത്ത കുറച്ചു ദിവസങ്ങളിലെ വാടക നല്‍കിയിരുന്നില്ല. റൂംബോയ് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ വാതില്‍ അടച്ച നിലയിലായിരുന്നു. ബലം പ്രയോഗിച്ച് തള്ളി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ബന്തര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Mangalore, Kannur, തൂങ്ങി, കണ്ണൂര്‍ സ്വദേശി, മംഗലാപുരം,