കൂത്തുപറമ്പില്‍ യുവാവിന്റെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തി
Mar 10, 2021, 13:23 IST
കണ്ണൂര്‍: (www.kvartha.com 10.03.2021) കൂത്തുപറമ്പില്‍ യുവാവിന്റെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തി. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപമാണ് സംഭവം. കത്തിയ കാറിന് പുറത്താണ് കരിഞ്ഞ നിലയില്‍ സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
കാറിന് തീപിടിക്കുന്നതു കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.
Keywords: Kannur, News, Kerala, Top-Headlines, Death, Police, Found dead, Car, Dead body, Suicide, Youth found dead in Koothuparamba