കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ജയില്‍ചാടിയ യുവാവ് പിടിയില്‍; വീണ്ടും കോവിഡ് നിരീക്ഷണത്തിലാക്കി
Apr 4, 2020, 11:04 IST
കണ്ണൂര്‍: (www.kasargodvartha.com 04.04.2020) കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ജയില്‍ചാടിയ യുവാവ് പിടിയിലായി. 18കാരനെ വീണ്ടും കോവിഡ് നിരീക്ഷണത്തിലാക്കി. ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബു ആണ് വ്യാഴാഴ്ച രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിപ്പോയത്. കാസര്‍കോട്ടെ ബാങ്ക് മോഷണക്കേസില്‍ പ്രതിയാണ്.
ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കൊവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത കാസര്‍കോട്ട് നിന്നും കൊണ്ടുവന്നതിനാലാണ് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്. ഇതിനിടെയാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്നുകളഞ്ഞത്. ഇയാളെ ചെറുകുന്ന് താവം റെയില്‍വേ ട്രാക്കില്‍ നിന്നാണ് പിടികൂടിയത്. ഇതിലൂടെ നടന്നുപോകുന്നത് കണ്ട നാട്ടുകാര്‍ വിളിച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണപുരം പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നവശനായിരുന്നു പ്രതി.
ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് അജയ് ബാബുവിനെ ജയിലിലേക്ക് കൊണ്ടുവന്നത്.
Keywords: Kannur, Kerala, News, Youth, Escaped, Jail, Held, COVID-19, Top-Headlines, Trending, Youth escaped from Jail held