ജോലിക്കിടെ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു
Dec 4, 2011, 11:27 IST
കണ്ണൂര്‍: ജോലിക്കിടെ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. പൊതുവാച്ചേരി രാമവിലാസം യു.പി. സ്കൂളിന് സമീപം കൊട്ടാരത്തില്‍വീട്ടില്‍ കെ.റമീസ് (30) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പള്ളിയാം മൂലയിലെ കെട്ടിട നിര്‍മ്മാണം നടത്തുന്നതിനിടയിലാണ് പാമ്പുകടിയേറ്റത്. ഉടനെതന്നെ എ.കെ.ജി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പൊതുവാച്ചേരിയിലെ ഹമീദിന്റെയും പരേതനായ റാബിയയുടെയും മകനാണ്. ഭാര്യ: നസറി. സഹോദരങ്ങള്‍: റയീസ്, സജീര്‍, ഷഹീര്‍, സജീറ, ഷഹീറ.
മുസ്ലീം ലീഗ് നേതാക്കളായ ബി.പി. ഫറൂഖ്, പി.പി. മഹമൂദ്, ടി.എ. തങ്ങള്‍, അശ്രഫ് ബംഗാളി മുഹല്ല, റോഷനി ഖാലിദ്, ടി.കെ. നൗഷാദ്, നാലകത്ത് മുഹമ്മദ് അശ്രഫ് എന്നിവര്‍ വസതി സന്ദര്‍ശിച്ചു. മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പൊതുവാച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: snake bite, Obituary, Kannur, Kasaragod