Arrested | 26 വയസ്; 10 ലധികം കേസുകൾ; യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പൊലീസ്
Dec 8, 2022, 12:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ആശികിനെ (26) തിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത്, നരഹത്യ അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ 11 കേസുകളിൽ പ്രതിയാണ് ആശിക്കെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്പെക്ടർ കെപി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള 'ഓപറേഷൻ ക്ലീൻ കാസർകോട്' പദ്ധതിയുടെ ഭാഗമായാണ് യുവാവിനെ ജയിലിലയച്ചത്. പൊലീസ് സംഘത്തിൽ അബൂബകർ കല്ലായി, നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.

Keywords: Youth Arrested under KAAPA Act, Kerala,Kanhangad,kasaragod,news,Top-Headlines,Arrested,Kannur,Police.