ദമ്പതികള്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവും കാമുകിയും പിടിയില്‍
Mar 22, 2016, 11:30 IST
പയ്യന്നൂര്‍: (www.kasargodvartha.com 22/03/2016) ദമ്പതികള്‍ ചമഞ്ഞ് ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പാലാവയല് സ്വദേശിയും കാമുകിയും എറണാകുളത്ത് പിടിയില്‍. പാലാവയലില്‍ സ്ഥിര താമസക്കാരനും കോട്ടയം പൂഞ്ഞാര്‍ സ്വദേശിയുമായ നെടുങ്ങനാല്‍ സന്തോഷ് ജോസ് (47), കാമുകി തിരുവനന്തപുരം പാലയോട് സ്വദേശിനി വൈശാഖം വീട്ടില്‍ സുജാത (45) എന്നിവരാണ് പിടിയിലായത്.
മലപ്പുറത്തെ ഒരു ഡോക്ടറുടെ വീട്ടില്‍ ജോലിക്കായി എത്തിയ സുജാത 10 ദിവസത്തിന് ശേഷം ഈ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും അകന്ന് സന്തോഷിന്റെ കൂടെ ഭാര്യാഭര്ത്താക്കന്മാരായി ചമഞ്ഞ് എറണാകുളത്തെ ഒരു ഫ്ളാറ്റില്‍ കഴിയുകയായിരുന്നു സുജാത.
പയ്യന്നൂര്‍ കോടതിയില്‍ ഒരു തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യമെടുത്ത് മുങ്ങിയ സന്തോഷ് ജോസ് സുജാതയേയും കൂട്ടി വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതായും പോലീസ് വ്യക്തമാക്കി.
Keywords : Payyannur, Cheating, Case, Accuse, Arrest, Police, Investigation, Kannur, Santhosh, Sujatha.