city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡിനെ തുടർന്ന് പരോളിൽ വിട്ടയച്ച മോഷ്ടാവായ യുവാവ് നാട്ടിലെത്തിയതോടെ പഴയ പണി വീണ്ടും തുടങ്ങി; കയ്യോടെ പിടിച്ച് അകത്തിട്ട് പൊലീസ്

കാസർകോട്: (www.kasargodvarths.com 26.05.2021) കോവിഡിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ എണ്ണം കുറയ്ക്കാനായി പരോളിൽ വിട്ടയച്ച യുവാവ് വീണ്ടും പഴയ പണി തുടങ്ങി. പ്രതിയെ കയ്യോടെ പിടിച്ച് അകത്തിട്ട് പൊലീസ്.
                                                                             
കോവിഡിനെ തുടർന്ന് പരോളിൽ വിട്ടയച്ച മോഷ്ടാവായ യുവാവ് നാട്ടിലെത്തിയതോടെ പഴയ പണി വീണ്ടും തുടങ്ങി; കയ്യോടെ പിടിച്ച് അകത്തിട്ട് പൊലീസ്



ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിഹാബിനെ (28)യാണ് കവർചാ കേസിൽ കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്.

ഏതാനും ദിവസം മുമ്പ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ യു കെ ഫ്രൂട്സ് കട കുത്തിതുറന്ന് 20,000 രൂപ കവർന്ന കേസിലിലാണ് പ്രതി അറസ്റ്റിലായത്.

നിരവധി മോഷണ കേസുകളിൽ പ്രതിയായ ശിഹാബിനെ വീണ്ടും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ട ഒരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പഴ കടയിൽ കവർച നടത്തിയതിനെ കുറിച്ച് യുവാവ് മൊഴി നൽകിയത്. ഇതിൻ്റെ അടിസ്ഥാത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ടൗൺ എസ് ഐ അബ്ദുർ റസാഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫ്രാൻസിസ്, രാജേഷ് ഡ്രൈവർ ശുകൂർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, Kerala, News, Theft, Police, Badiyadukka, Kannur, Jail, Fruits, Shop, Young man, who had been released on parole, returned home and resumed his old work.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia