ജയിലില്‍ നിന്നും ഇറങ്ങിയ കാസര്‍കോട് സ്വദേശിയായ യുവാവിനെ കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Oct 15, 2021, 13:19 IST
പൊയിനാച്ചി: (www.kasargodvartha.com 15.10.2021) ജയിലില്‍ നിന്നും ഇറങ്ങിയ കാസര്‍കോട് സ്വദേശിയായ യുവാവിനെ കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
പൊയിനാച്ചി തെക്കില്‍ മണ്ഡലിപ്പറ സാവിത്രി നിലയത്തിലെ കെ പി മണിയുടെ മകന്‍ എല്‍ സന്തോഷ് (37) നെയാണ് കണ്ണൂര്‍ താവക്കര പന്നിയംപാറയില്‍ ട്രെന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതയായ സാവിത്രിയാണ് മാതാവ്. സഹോദരങ്ങള്‍: സിന്ധു, അനില്‍.
മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായ യുവാവിനെ പിഴയടക്കാത്തതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ബുധനാഴ്ചയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. വ്യാഴാഴ്ച രാവിലെയാണ് കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചത്.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീണതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പോകെറ്റില്‍ നിന്നും ലഭിച്ച വിലാസം അനുസരിച്ച് കണ്ണൂര്‍ പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
< !- START disable copy paste -->

Keywords: News, Kerala, Kasaragod, Poinachi, Dead, Train, Railway, Railway station, Railway-track, Kannur, Top-Headlines, Young man was found dead after being hit by a train.