കുട്ടികള്‍ക്ക് പായസം ഉണ്ടാക്കുന്നതിനിടെ തിളച്ച പാലില്‍ വീണ് പൊള്ളലേറ്റ സ്ത്രീ മരിച്ചു
Nov 19, 2017, 10:17 IST
കണ്ണൂര്‍: (www.kasargodvartha.com 19.11.2017) കുട്ടികള്‍ക്ക് പായസം ഉണ്ടാക്കുന്നതിനിടെ തിളച്ച പാലില്‍ വീണ് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മാടായി ജി എം യു പി സ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്ന ഷീന സണ്ണി (37)യാണ് മരിച്ചത്. പൊള്ളലേറ്റ ഷീന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ ശിശുദിനത്തിലാണ് സംഭവം. കുട്ടികള്‍ക്കായി പായസമുണ്ടാക്കുകയായിരുന്നു ഷീന. മറ്റൊരുപാത്രം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി പാല്‍ തിളയ്ക്കുന്ന പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നര വര്‍ഷമായി ജി എം യു പി സ്‌കൂളില്‍ പാചകതൊഴിലാളിയായിരുന്നു. മാടായി സിഎസ്‌ഐ ചര്‍ച്ചിനു സമീപത്തെ മടക്കുടിയന്‍ സണ്ണിയാണ് ഭര്‍ത്താവ്.
കണ്ണൂര്‍ ആയിക്കരയിലെ വര്‍ഗീസിന്റെയും ഫിലോമിനയുടെയും മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Death, Woman, Obituary, Woman dies after falling to hot milk