കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂടെര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
Jul 31, 2021, 12:57 IST
കണ്ണൂര്‍: (www.kasargodvartha.com 31.07.2021) കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂടെര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തോട്ടട സ്വദേശി പ്രീതിയാണ് മരിച്ചത്. കാല്‍ടെക്‌സ് ജംഗ്ഷനിലെ സിഗ്നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടെര്‍ തെന്നി വീഴുകയായിരുന്നു.
സ്‌കൂടെറില്‍ നിന്ന് വീണ യുവതിയുടെ ശരീരത്തില്‍ കൂടി ലോറി കയറിയിറങ്ങി. യുവതിയുടെ പ്രീതി തല്‍ക്ഷണം മരിച്ചു.
Keywords: Kannur, News, Kerala, Top-Headlines, Accident, Death, Woman, Hospital, Woman died in road accident