ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്‌കൂടെറില്‍ ലോറിയിടിച്ച് യുവതി മരിച്ചു
Sep 8, 2021, 14:43 IST
കണ്ണൂര്‍: (www.kasargodvartha.com 08.09.2021) ചക്കരക്കല്ലില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്‌കൂടെറില്‍ ലോറിയിടിച്ച് യുവതി മരിച്ചു. തലമുണ്ട സ്വദേശി ആര്‍ പി ലിപിന (34) ആണ് മരിച്ചത്. വാരം യുപിസ്‌കൂളിന് സമീപം ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ലിപിനയും ഭര്‍ത്താവും കണ്ണൂരില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു.
കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇവരുടെ സ്‌കൂടെറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kannur, News, Kerala, Top-Headlines, Accident, Death, Police, Custody, Woman died in road accident in Kannur