Injured housewife died l റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂടറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
Jun 22, 2022, 14:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com) റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂടറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കയ്യൂര്‍ കനിയന്തോലിലെ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (68) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30ന് ചീമേനി - കയ്യൂര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ത്രേസ്യാമ്മയെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ചെയോടെ മരണപ്പെടുകയായിരുന്നു.
ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം വരുത്തിയ സ്കൂടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kerala, Kannur, Cheruvathur, News, Top-Headlines, Road, Accidental Death, Police, Woman died after hit by scooter.